ചെറുകഥ: ജീവൻവെച്ച ചിറകുകൾ
ഒരിക്കൽ ഒരു ധനികൻ യാത്രമദ്ധ്യേ ഒരു കാഴ്ച്ച കണ്ടു. ഒരു വേടൻ ഒരു കിളിയെ പിടിച്ചു അതിന്റെ തൂവലുകൾ പിഴുതുകളയുന്നു. വേദനകൊണ്ട് പുളഞ്ഞ
ആ കിളി ഉച്ചത്തിൽ കരയുന്നത് കണ്ടപ്പോൾ, ധനികൻ തന്റെ യാത്ര നിർത്തി വേടനെ സമീപിച്ചുകൊണ്ട് ചോദിച്ചു,
“നിങ്ങൾ എന്തിനാണ് ഈ കിളിയെ ഉപദ്രവിക്കുന്നത് ?? ”
“ഹും… ഇത് ഞാൻ വേട്ടയാടി പിടിച്ച കിളിയാണ്, ഇതിനെ എന്തും ചെയ്യുവാനുള്ള സ്വതന്ത്രം എനിക്കുണ്ട്” വേടൻ പറഞ്ഞു.
ഉടനെ ധനികൻ – “ശരി, നിങ്ങൾ ചോദിക്കുന്ന പണം ഞാൻ തരം ആ കിളിയെ എനിക്ക് തരു”
ധനികന്റെ വാക്കുകൾ കേട്ടു സന്തോഷവാനായ വേടൻ വലിയൊരു തുകക്കു ആ കിളിയെ മാത്രമല്ല തന്റെ വേട്ടയിൽ ഉപദ്രവമെറ്റ വേരെയൊരു കിളിയും കൊടുത്തു.
അങ്ങനെ താൻ വാങ്ങിയ കിളിയും, വേടൻ വിലയിടാത്ത കിളിയെയുകൊണ്ട് ധനവാൻ യാത്ര ആരംഭിച്ചു. യാത്രക്കിടയിൽ രണ്ടു കിളികളുടെയും മുറിവുകൾ കെട്ടികൊടുത്തും അവയ്ക്ക് ഭക്ഷണം കൊടുത്തും ധനവാൻ കിളികളെ ശുശ്രുഷിച്ചു.
ധനവാന്റെ യാത്ര അവസാനിച്ചപ്പോൾ രണ്ടു കിളികളോടും അയാൾ പറഞ്ഞു “ഞാൻ നിങ്ങളെ സ്വതന്ത്രമായി വിടുകയാണ് ഇനി ഒരിക്കലും ആ വേടന്റെ കയ്യിൽ അകപെടാതിരിക്കാൻ ശ്രദ്ധിക്കണം”
ഇത്രയും പറഞ്ഞുകൊണ്ട് അയാൾ ആ കിളികളെ ആകാശത്തിലേക്ക് പറത്തി വിട്ടു. എന്നാൽ വിഹായിസിൽ അധികം പറക്കാൻ ആഗ്രഹിക്കാതെ അവരെ രക്ഷിച്ച ധനികനോടൊപ്പം ആ കിളികൾ പിന്നിടുള്ള കാലമത്രയും കഴിച്ചുകൂട്ടി.
മനുഷന്റെ നിത്യശത്രുവായ പിശാചിന്റെ കയ്യിൽ നിന്നും കാൽവരിയിലെ യാഗത്തല്ൽ നമ്മെ വിലകൊടുത്തു വാങ്ങിയ ക്രിസ്തു നൽകിയതാണ് നമ്മുടെ ഇപ്പോഴത്തെ ജീവിതം.
ആർക്കും വേണ്ടാതെ, ഈ ലോകത്തിൽ ഒരു വിലയിലാതിരുന്നിട്ടും, മുറിവേറ്റ നമ്മിൽ ജീവൻ പകർന്നു വീണ്ടെടുത്തു, നമ്മുടെ ചിറകുകൾക്കു സ്വതന്ത്രം നൽകിയ നിത്യസ്നേഹത്തെ ഓർത്താൽ എങ്ങനെ നമുക്ക് പിരിഞ്ഞിരിക്കാൻ തോന്നും ??
അങ്ങനെയുള്ളവർ പാടും “യേശുവോട് ചേർന്നിരിപ്പാൻ മോദമേ, യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ…”
വാൽകഷ്ണം: ” സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു“
–ബിനു വടക്കുംചേരി
Comments are closed.