എഡിറ്റോറിയൽ: ലോകാവസാനം 2012 – ലോ??
[sg_popup id=”1″ event=”onload”][/sg_popup]ലോകത്തിന് ഒരവസാനമുണ്ടോ? ഉണ്ടെങ്കിൽ അത് എന്നായിരിക്കും? ലോകാവസാനത്തെക്കുറിച്ചുള്ള ഭീതി പല രൂപത്തിൽ, ഭാവത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ “കോമോ ഫോബിയ’ എന്നാണ് ശാസ്ത്രം വിളിക്കുന്നത്.
സിനിമാലോകവും ലോകാവസാനത്തിൽ കൈവെച്ചിരിക്കുന്നു. മായൻ കലണ്ടറിൽ 2012 ഡിസംബറിനു ശേഷം തീയതി കണക്കുകൂട്ടാൻ സാധിക്കുന്നില്ല, അതിനാൽ ലോകത്തിന്റെ അവസാനവും അന്നായിരിക്കും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ മനോഹരമായി ചിത്രീകരിച്ച സിനിമകൾ കോടികൾ കൊയ്തു. ഇതിനെ തള്ളികളയുന്നവർ ഉണ്ടായേക്കാം, എന്നാൽ ഒരു കാര്യം വ്യക്തമാണ്. 2012-ലൊ; 2022-ലൊ ലോകം അവസാനിച്ചില്ലെന്നിരിക്കാം. പക്ഷെ ഒരു നാൾ അതു സംഭവിക്കും.
2012-ൽ സൂര്യനിൽ അതിതീവ്രമായ പ്രവർത്തനങ്ങൾ നടക്കുമെന്നും അതു ഭൂമിയിൽ സർവ്വനാശം വിതയ്ക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ഭൂമിയുടെ കാന്തികമണ്ഡല തീവ്രത, അത്ഭുതകരമാം വിധം കുറഞ്ഞു വരികയാണത്രേ. ഇങ്ങനെ കാന്തിക മണ്ഡലം പ്രത്യക്ഷമായാൽ, സൂര്യനിൽനിന്നുള്ള ചാർജ്ജിതകണങ്ങളും മാരക വികിരണങ്ങളുമൊക്കെ ഭൂമിയിൽ സർവ്വ നാശം വിതയ്ക്കും എന്നും ശാസ്ത്രലോകം കണക്കു കൂട്ടുന്നു.
ലോകവസാനത്തെക്കുറിച്ച് ബൈബിൾ യേശു ഇപ്രകാരം പറയുന്നു; “ഞാൻ ക്രിസ്തു” എന്ന് പറഞ്ഞ് അനേകർ എന്റെ പേര് എടുത്തു വന്ന് പലരേയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളേയും യുദ്ധശ്രുതികളേയുംക്കുറിച്ച് കേൾക്കും. ചഞ്ചലപ്പെടാതിരിക്കുവാൻ സൂക്ഷിച്ചു കൊൾവിൻ അത് സംഭവിക്കേണ്ടതു തന്നെ എന്നാൽ അത് അവസാനമല്ല. ജാതി ജാതിയോടും, രാജ്യം രാജ്യത്തോടും എതിർക്കും. ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷിയായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
“ചൂളപോലെ കത്തുന്ന ഒരു ദിവസം വരും”, എന്ന് മലാഖി പ്രവചനത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഒരു മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ ഭൂമി വെന്തുവെണ്ണീറാകുമെന്ന് തീർച്ച. അത്രയധികം നശീകരണശേഷിയുള്ള അണ്വായുധങ്ങളാണ് പല രാജ്യങ്ങളുടെയും ആയുധക്കലവറയിൽ ഉള്ളത്.
“അന്ന് ആകാശം കൊടുമുഴക്കത്തോടെ ഒഴിഞ്ഞുപേകും മുലപദാർത്ഥങ്ങൾ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തു പോവുകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മുല പദാർത്ഥങ്ങൾ വെന്തുരുകുവാനുമുള്ള ദൈവദിവസത്തിന്റെ വരവ് കാത്തിരുന്നും…” എന്ന് പത്രോസിന്റെ ലേഖനത്തിൽ കാണുന്നു.
ദൈവീക പ്രമാണങ്ങളെ മനുഷ്യർ കാറ്റിൽ പറത്തിയ എല്ലാകാലത്തും ദൈവം ലോകത്തെ ശിക്ഷിച്ചിട്ടുണ്ട്. നോഹയുടെ കാലത്തിൽ സോദോം ഗോമോറ നശിപ്പിച്ചത് ഇതിന് തെളിവാണ്. കർത്താവിന്റെ രണ്ടാം വരവിന് അധികം നാളുകൾ കാത്തിരിക്കേണ്ടതില്ല എന്ന് വ്യക്തം. ആകയാൽ ദൈവമക്കളെ നമുക്ക് കർത്താവിനെ എതിരേല്പാൻ ഒരുങ്ങാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.
-ബിനു വടക്കുംചേരി
(ഗോസ്പൽ എക്കോസ്, ഐ. പി. സി. വടക്കഞ്ചേരി സെന്റർ ദ്വൈമാസിക, Dec 2011)
For more visits: https://www.binuvadakkencherry.com
ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: https://play.google.com/store/books/details?id=VA1ADwAAQBAJ
Comments are closed.