ചെറുകഥ: SNOOZE
“ടിക്കറ്റ്…. ടിക്കറ്റ്…”
കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു ബസ്സിന്റെ സീറ്റുകള്‍ക്കിടയിലൂള്ള ഇടനാഴികയിലൂടെ കുതിചോടുന്ന വണ്ടിക്കു എതിരെ ഇഴഞ്ഞുനീങ്ങുകയാണ് അയാൾ, ഒപ്പം തന്റെ ജീവിതവും.
“അവിടെ….”
“ഒരു എഴുത്തുപുര” കാശ് വാങ്ങി ചില്ലറ മടക്കികൊണ്ട് “അപ്പുറത്ത് ”
“ഒരു എഴുത്തുപുര”
“പുതുമുഖങ്ങളെ കണ്ടതുകൊണ്ടോ അയാൾ ഇങ്ങനെ പന്തിയില്ല നോട്ടം നോക്കുന്നെ?,
“അറിയില്ല” തൊട്ടടുത്തിരിക്കുന്ന യാത്രകരനോട് ഭാവന ഉത്തരം പറഞ്ഞു.
കവിത – “എന്റെ നാമം കവിതയാണ്, എന്താ പേര്?”
“ഭാവന”
മലയടിവരത്തിലൂടെ കുതിച്ച ആരുച്ചക്ര ശകടം, പൊടികൾ പറപ്പിച്ച് സടൻ ബ്രേക്ക് ഇട്ടു നിര്‍ത്തിയപ്പോൾ,
മുന്നിൽ നിന്ന കിളി ചലിക്കാൻ തുടങ്ങി …..” എഴുത്തുപുര… എഴുത്തുപുര”
എഴുത്തുപുരയിൽ എത്തി.
ഭാവനയും, കവിതയും ഇറങ്ങി.
ഇന്ന് ജൂണ്‍ ഒന്ന് ! എഴുത്തുപുരയിൽ എല്ലാവരും ഒത്തുചേരുന്നു എന്ന് കേട്ടു, സ്ഥലം നിശ്ചയമില്ല, ആരോടാ ചോദിക്കുക എന്നോര്‍ത്ത് നില്‍ക്കുബോൾ, തൊട്ടടുത്ത ചായകടയിൽ നിന്നും നീളൻ ജുഭയുമിട്ടു ഒരാൾ ധൃതിയിൽ ഇറങ്ങിവരന്നു….
കവിത – “നമ്മുക്ക് ആ ഖദറിട്ട കഷിയോടു ചോദിക്കാം”
“അത് ഖദർ അല്ല, ഖദർ എന്നാ വ്യാജേന്നെ തോന്നിപ്പിക്കുന്ന ലിനൻ ആണ്, ഏതു കാലാവസ്ഥക്കും അനുയോജ്യം, കോട്ടനെക്കാൾ വിലപിടിച്ചതും, ഈട് നില്‍ക്കുന്നതുമാണ്”
“മാഷെ….. പുരാണം പറയാതെ വഴി ചോദിക്കു” ക്ഷമകെട്ട കവിത പറഞ്ഞു.
“ഈ എഴുത്തുപുരയിലേക്കുള്ള വഴി….?”
“ഞാനും അങ്ങോട്ടാണ്, വരൂ…”
കവിത – “എന്റെ നാമം കവിതയാണ്, എന്താ പേര് ?” (കവിതയെ ഒരു നോട്ടം നോക്കി ഭാവന, തന്നോട് ചോദിച്ച അതെ ചോദ്യം)
“മം…… ‘കഥ’ ”
ഭാവന – “ഫ്ലാഷ് ഫിക്ഷൻ” (മിനി കഥ) ആണോ?
അതെങ്ങനെ നിങ്ങള്‍ക്കറിയാം എന്ന് കഥയുടെ ചോദ്യത്തിനു,
“ഈ വെപ്രാളം പിടിച്ച ഓട്ടം കണ്ടാൽ അറിയില്ലേ…?” ഭാവന ഉത്തരം നല്‍കി.
ഇത് കേട്ടതും കവിതയുടെ മുഖത്ത് ഒരു മന്ദഹാസം നിഴലിച്ചു…
നമ്മൾ 20 മിനിറ്റ് വൈകിയിരിക്കുന്നു; അതാണീ-ഓട്ടം.
ദെ… അതാണ് എഴുത്തുപുര!
എല്ലാവരും ഉണ്ടല്ലോ, ഒരു ഉത്സവത്തിന്റെ പ്രതീതി. പത്രങ്ങളിൽ മാത്രം കണ്ടിരുന്ന എഴുത്തുക്കാരും, കവികളും, കാർട്ടൂണിസ്റ്റും എന്തിനേറെ അനുവാച്ചകരും ഉണ്ട് ഇവിടെ. അക്ഷരലോകത്തിലേക്ക് എത്തുവാൻ വെമ്പുന്ന പുതുമുഖ എഴുത്തുകാർ മഷി മുഴുവൻ നിറച്ച തൂലിക പോക്കറ്റിലേന്തി, അതിനരികിൽ
“ക്രൈസ്തവ എഴുത്തുപുര” എന്ന് ആലേഖനം ചെയ്ത ബാഡ്ജും അണിഞ്ഞു തങ്ങളുടെ പ്രിയപെട്ടവരെയും, എഴുതി തെളിഞ്ഞ പ്രമുഖരെയും പരിചയപ്പെടുന്നു…
പുറത്തു നിന്ന എല്ലാവരും ഇപ്പോൾ “എഴുത്തുപുരയുടെ ഹോമിൽ” കേറി.
മതിലുകൾ ഇല്ലാത്ത ആ പുരയിൽ മുറ്റത്ത് തൂക്കിയിട്ട മരത്തിന്റെ ബോര്‍ഡിൽ ഇങ്ങനെ ഒരു എഴുത്തും കാണാം,
നിങ്ങൾ ഒരു എഴുത്തുകാരൻ / എഴുത്തുകാരി ആണെങ്കിൽ നിങ്ങൾ എഴുതിയ എഴുത്തുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിൽ ഇന്നു തന്നെ എഴുത്തുപുരയിൽ രജിസ്റ്റർ ചെയുക. ഇനി കാത്തിരികേണ്ട, നിങ്ങളുടെ സൃഷ്ടികളായ, ലേഖനം, കഥ, കവിത, ഭാവന, പാട്ടുകൾ, ബൈബിൾ സ്റ്റഡി എന്നിവ ‘എഴുത്തുപുരയിൽ’ പ്രസീദ്ധിക്കരിക്കാൻ http://kraisthavaezhuthupura.com/ സന്ദർശിക്കുക.
ക്രൈസ്തവ മാധ്യമ രംഗത്ത് വിപ്ലവം സൃഷ്ടിച്ച എഴുത്തുപുരയിലേക്ക് ഇപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കുനുണ്ട് കാണാം അപ്പോഴേക്കും ‘snooze‘ ചെയ്ത അലാം വീണ്ടും അടിക്കാൻ തുടങ്ങിയിരുന്നു……………
ബിനു വടക്കുംചേരി
( 2014 ജൂൺ മാസം ഒന്നാം തിയ്യതി മലയാളി ക്രൈസ്തവ ലോകത്തിലെ ആദ്യ ‘പങ്കാളിത്ത വെബ് പോർട്ടൽ’ ആയി ക്രൈസ്തവ എഴുത്തുപുര വെബ്‌സൈറ്റ് ലോഞ്ച് ചെയ്തപ്പോൾ രചിച്ച കഥായാണ് ‘സ്നൂസ്)
Comments are closed.