ചെറുചിന്ത: തൊഴിലിന്റെ മഹത്വം
എല്ലാവരും തങ്ങളുടെ മക്കളെ വലിയൊരു ‘നിലയില്‍’ എത്തിക്കണം എന്ന് വിചാരിക്കുന്നു. ചിലരാകട്ടെ, മക്കള്‍ക്ക് നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍ എനിക്കിഷ്ട്ടപെട്ട ഒരു ഉപദേശം നിങ്ങളുമായി പങ്കുവെക്കാം;
കേരളത്തിലെ പ്രഥമ ഐ .എ .എസ്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രമുഖന്, തന്റെ മകനോട് പറഞ്ഞു
“നീ നന്നായി പഠിക്കുന്നവനാണ് എന്നെനിക്കറിയാം, എന്നിരുന്നാലും നീ കുറെ പഠിച്ചു നല്ലൊരു ഉദ്യോഗം വാങ്ങണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ നാളെ നീ ചെയ്യുന്നത് ഒരു ‘ഷൂ പോളിഷിംഗ് ‘ജോലി ആണെങ്കില്‍പോലും “‘ലോകം അറിയപെടുന്ന ഒരു ഷൂ പോളിഷര്‍’ ആയിത്തീരണം”
നാം ചെയുന്നത് ഏറ്റുവും ചെറിയ ജോലിയാണെങ്കില്‍ പോലും അതിനോടുള്ള ആത്മാര്‍ത്ഥതയും, കഠിന അധ്വാനവും നമ്മെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കും. ആയിരകണക്കിന് ആളുകള്‍ ഒരേ ജോലി ചെയുന്നുണ്ടാകം എന്നാല്‍ എല്ലാവരും അറിയുന്ന ഒരാള്‍ ആകുവനായി നാം ശ്രമിക്കണം.
തൊഴിലിനോടുള്ള കൂറ് പുലര്‍ത്തുന്നവര്‍ക്കെ അതിന്റെ മഹത്വം അനുഭവിക്കാന്‍ കഴിയുള്ളൂ.
എല്ലാ തൊഴിലാളികൾക്കും മെയ് ദിന ആശംസകൾ !
അറിയുവാന്‍:
ഇന്ന് May 01 – ലോക തൊഴിലാളി ദിനം. 1886-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹോയ് മാര്‍ക്കറ്റ് കൂട്ടകൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നത് എന്ന് കരുതപ്പെടുന്നു. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശത്തെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ലോകമെങ്ങും മെയ് ദിനം ആചരിക്കുന്നത്.
– ബിനു വടക്കുംചേരി
ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക:
ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT
For more visit: https://www.binuvadakkencherry.com
Comments are closed.