വാർത്തക്കപ്പുറം: പണം തരാം, കുഞ്ഞിനെ തരുമോ
മുഖപുസ്തക വായനക്കിടയിൽ ഒരു വാര്‍ത്ത കാണുവാൻ ഇടയായി “പണം അങ്ങോട്ട് തരാം, ഗര്ഭിണിയാക്കാമോ?” ഇതായിരുന്നു തലകെട്ട്.
പടിഞ്ഞാറൻ റോമാനിയയിലെ തിമിയോവാര സ്വദേശിനിയായ അഡേലീന അബു (25)വാണ് തനിക്കു ഒരു കുഞ്ഞിനെ തരുന്ന പുരുഷന് പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതു. പുരുഷ്യന്മാര്‍ക്ക് പക്വത ഇല്ലായെന്നും അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവൻ അവരെ അടിമയാകേണ്ട കാര്യമില്ലെന്നുമാണ് ഇവരുടെ നിലപാട്.
വിവാഹം കഴിക്കാതെ ലക്ഷങ്ങൾ മുടക്കി അന്യപുരുഷന്റെ ‘സ്പേം’ വിലക്കുവാങ്ങി തലമുറക്കായി കാത്തിരിക്കുന്ന ഇത്തര നവയുഗ യുവതികൾ സൃഷ്ട്ടിക്കുന്നത് ‘വിഗലാംഗ’ കുടുബത്തെയാണ്.
മാസങ്ങള്‍ക്ക് മുൻപ് ഐ-ഫോണിനു വേണ്ടി മക്കളെ വിറ്റ മാതാപിതാക്കളുടെ വാര്‍ത്ത നാം വായിച്ചത് മറന്നു കാന്നുകയില്ലലോ. ‘പണംകൊണ്ട് എന്തും നേടാം എന്ന് ഇന്നത്തെ തലമുറയുടെ വികലമായ കാഴ്ചപാട് സമീപ ഭാവിയിൽ സാമുഹ്യസംസ്കാരത്തെ സാരമായി ബാധിച്ചേക്കാം!
‘ധനം’ ഒരു കിടക്ക വാങ്ങുവാൻ നമ്മെ സഹായിച്ചേക്കാം എന്നാൽ ‘ഉറക്കം’ നല്കുവാൻ മതിയായതല്ല. ഭക്ഷണ സാധനം വാങ്ങുവാൻ ഉപകരിച്ചേക്കാം എന്നാൽ വിശപ്പുണ്ടാക്കാൻ കഴിയുകയില്ല. ഒരു വീട് പണിയുവാൻ സാധിച്ചേക്കാം എന്നാൽ ഒരു ‘ഭവനം’ ഉണ്ടാക്കുവാനാകില്ല. വിനോദം നല്‍കും പക്ഷെ സന്തോഷം നല്‍കില്ല. പണംകൊണ്ട് ഒരു കുരിശു വാങ്ങാം എന്നാൽ ഒരു “രക്ഷകനെ” കിട്ടുകയില്ല.
അപ്പോൾ ഈ ലോകത്തിൽ പണംകൊണ്ട് നേടുന്നതിൽ ഒരു പരുതിയുണ്ട്, എന്നാൽ പണംകൊണ്ട് നേടുവാൻ കഴിയാത്ത സന്തോഷം, സമാധാനം, രക്ഷ എന്നിത്യാതിയെല്ലാം ദൈവം സൗജന്യനമായി ക്രിസ്തുവിലൂടെ ഒരുക്കി എന്നതാണ് ലോകത്തോട് തിരുവചനം വിളിച്ചുപറയുന്ന സദ്വാര്ത്ത.
സമ്പത്ത് ഉണ്ടായിട്ടു സമാധാനം ഇല്ലാത്തതിനെക്കാളും സമാധാനം ഉണ്ടായിട്ടു സമ്പത്ത് ഇല്ലാതിരിക്കുനതാണ് കൂടുതൽ നന്ന്. പണം കൊണ്ട് എന്തൊക്കെ നേടിയാലും ‘തൃപ്തി’ വരണമെന്നില്ല എന്നാൽ ‘മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുനവർ ആത്മീയമായും ഭൗതികമായ സംത്രിപ്തനായിരിക്കും.
സംതൃപ്തനായവൻ ദരിദ്രനല്ല, അതൃപ്തനായവാൻ സമ്പന്നന്നുമല്ല!
ദ്രവ്യം ഒരു തിന്മയല്ല എന്നാൽ അത് അനേക പ്രലോഭനങ്ങള്‍ക്ക് വഴിതെളിക്കും. ദൈവിക വഗ്ദ്ധനങ്ങളെക്കാൾ ധനമാണ് കൂടുതൽ സുരക്ഷ എന്ന് കരുതുന്നവരോട് പൗലോസ് വിളിച്ചുപറയുന്നു,
‘പണം നിലനില്‍ക്കാത്ത ഒരു അംശമാണ്. ധനത്തിന് വേണ്ടി ദൈവത്തെ സ്നേഹിക്കുന്നവർ ആത്മീയ പാപ്പരാണ്. അതുകൊണ്ട് ‘നിശ്ച്ചയമില്ല ധനത്തിലല്ല, ദൈവത്തിൽ ആശവെക്കുവാൻ’ (1 തിമോ 6:17) ദൈവം നമ്മെ സഹായിക്കട്ടെ!
– ബിനു വടക്കുംചേരി
Comments are closed.