ചെറുചിന്ത: കാനാവിലെ കൽപ്പാത്രങ്ങൾ

[sg_popup id=”1″ event=”hover”]കാനാവിലെ കൽപ്പാത്രങ്ങളെ പറ്റി ചിന്തിക്കുന്നതിനു മുൻപ് നാം ആദ്യം മനസിലാക്കേണ്ടത് ബൈബിളിൾ രണ്ട് കാനാൻ ഉണ്ടായിരുന്നു എന്നാന്നു.

ഒന്ന്: നസറെത്തിൽ നിന്നും ഏകദേശം അഞ്ചു മൈൽ ‍വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന കാനാൻ‍. ഇതിന്റെ ഇന്നത്തെ പേര് ‘കേഫെർക്കെന്ന’ എന്നാണ്. ഇവിടെയാണ്‌ വിവാഹം നടന്നത്.

രണ്ട്‌: ശമര്യയിലെ എഫ്രായിം ഗോത്രത്തിലുള്ള ഒരു കാനാൻ (യോശുവ 16:8, 17:9)

ഇനി ഗലീലായിലെ കാനാവിലെ കല്യാണത്തിലേക്ക് വരാം.

സാധാരണ യഹൂദരുടെ കല്യാണത്തിനു അഞ്ചു ഇരട്ടി വീഞ്ഞ് കരുതുക പതിവായിരുന്നെങ്കിലും ഗ്രഹനാഥന്റെ കണക്കുക്കൂട്ടലുകൾ തെറ്റി. മനുഷ്യന്റെ കണക്കുകൾ തെറ്റിയാലും, യേശുവിനെ ‘ക്ഷണിച്ച’ കല്യാണ വീട്ടിൽ ദുഖികേണ്ടി വരില്ല കാരണം അത് പരിഹരിക്കാൻ‍ ഗുരു മതിയായവനാണ്.

ഇനി കൽപ്പാത്രങ്ങൾ.

ശുദ്ധികരനത്തിനായി വീടിന്റെ മുറ്റത്ത് കൽപ്പാത്രങ്ങൾ വെക്കുന്ന പതിവ് യഹൂദന്മാരുടെ ഇടയിലുണ്ട്. ഇവിടെ ഓരോന്നിലും മൂന്ന് പറ (150 L) വീതം കൊള്ളുന്ന ആറു കൽപ്പാത്രങ്ങൾ‍ (900 L) ഉണ്ടായിരുന്നു.

വീഞ്ഞ് തീരാതെ വന്നപ്പോൾ മറിയ കാര്യം യേശുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇവിടെ യേശു തന്റെ അമ്മയെ “സ്ത്രിയെ” എന്ന് വിളിക്കുന്നതായി കാണാം. മൂലഭാഷയിൽ‍ ‘സ്ത്രിക്കു’ പകരം “GUNAI” എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു “ബഹുമാനപെട്ട സ്വാമിനി” എന്നാണർത്ഥം.

“അവൻ എന്തെങ്കിലും കല്പിച്ചാൽ അത് ചെയുവിൻ‍” എന്ന് മറിയ അവരോടു പറഞ്ഞു. യേശു കൽപ്പാത്രങ്ങളിൽ വെള്ളം നിറക്കുവാൻ ആവശ്യപ്പെട്ടു.

വിവാഹ വീട്ടിലെ വീഞ്ഞ് നിറച്ച പുതിയ കല്പാത്രങ്ങൾ ശ്യൂന്യമായപ്പോൾ അത്ഭുതം ചെയുവാൻ ഗുരു തിരഞ്ഞെടുത്തതു വീഞ്ഞ് നിറക്കുവാൻ‍ “കൊള്ളത്തില്ല” എന്ന് വിധി എഴുതിയ കല്പാത്രങ്ങളെ. തുടർന്ന് കല്പത്രങ്ങൾ കൊണ്ടുവരുവാൻ‍ ഗുരു കല്‍പ്പിച്ചു.

അതേ, “നാം എവിടെ നിന്ദിക്കപെട്ടുവോ അവിടെ മാനിക്കുന്ന ഗുരുവാണ് യേശു”

പിന്നെ, ഗുരു, ‘വക്കോളം’ നിറക്കുവാൻ‍ ആവശ്യപ്പെട്ടു. അതേ നാശകരമായ കുഴിയില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും നമ്മെ വിടുവിക്കുന്ന ദൈവം, ശൂന്യതകളെ മാറ്റി

‘വക്കോളം’ നിറക്കുന്ന ഒരേയൊരു ദൈവം. ഇന്നലകളുടെ ഇല്ലായിമകളിൽ നാം നിലവിളിച്ചപ്പോൾ നമ്മുടെ സകല കഷ്ട്ടതകളിൽ നിന്നും വിടുവിച്ച നാഥൻ നമ്മെ ‘വക്കോളം’ നിറക്കുവാൻ വിശ്വസ്തനാണ്.

അതേ, അവൻ ആർക്കും കടക്കാരൻ അല്ല. ആ അനുഭവം പ്രാപിച്ചവർ പറയും “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയായവൻ ആകുന്നു”

തീർന്നില്ല, വക്കോളം നിറച്ച പാത്രത്തിൽ നിന്നും പകരപെടുന്നത് “ഏറ്റവും രുചികരമായ” പാനിയം എന്ന് അവർ തിരിച്ചറിഞ്ഞു.

ആരും കണ്ടിലെങ്കിലും നമ്മെ കാണുന്ന, ലോകം തള്ളിയാലും നമ്മെ മാറോടു ചേർത്തു, ബലഹീനതകളിൽ‍ ബലം നൽകി, കഷ്ട്ടതയിൽ ഉറ്റ സഖിയായി, ഒന്നിനും യോഗ്യതയില്ലാത്ത സ്ഥാനത്ത് നമ്മെ യോഗ്യരാക്കിയ ഈ ദൈവത്തെ എങ്ങനെ സ്തുതിക്കാതിരിക്കുവാൻ‍ കഴിയും?

മറ്റൊരു വർഷവുംകൂടി നമ്മെ വിട പറയുവാൻ അടുത്തിരിക്കെ “എന്നോടുള്ള ദൈവീക വാഗ്ദത്തങ്ങൾ എന്തുകൊണ്ട് നിറവേറിയില്ല?” എന്ന് വ്യാകുലപ്പെടാതെ പ്രാർത്ഥനയോടെ കാത്തിരിക്കുക, ആരും കണ്ടിലെങ്കിലും നിന്നെ കാണുന്ന ഒരുവൻ‍ ഉണ്ട്. അവൻ തക്ക സമയത്ത് നിന്നെ ഉയർത്തും.

അറിവിലേക്ക്: പത്തു തരം വീഞ്ഞ് ഉണ്ടെന്നു പറയപ്പെടുന്നു. ലോക പ്രസിദ്ധമായ വീഞ്ഞ് പാലസ്തീനിലെ സിറിയായിലെ വീഞ്ഞാണ്. ഏറ്റവും നല്ലത് ഹെൽബോനിലെ വീഞ്ഞും, ഊസാലിലെ വീഞ്ഞുമാണ് (യെഹ 27: 18, 19). ഇത് രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വീഞ്ഞാണ്.

– ബിനു വടക്കുംചേരി.

 

(Courtesy: Image)

Comments are closed.