ചെറുകഥ: നഷ്ട്ടങ്ങളുടെ നദീ തീരത്ത്’
പണ്ട് ‘സത്യം’ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു നോക്കിയപ്പോള്‍ നദിയോരത്ത് അഴിച്ചുവെച്ച സത്യത്തിന്റെ വസ്ത്രം കാണ്മാനില്ല. അങ്ങനെ വസ്ത്രം നഷ്ട്ടപെട്ട സത്യം അന്നുമുതല്‍ ‘നഗ്ന സത്യം’ എന്ന് അറിയുവാന്‍ തുടങ്ങിയെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ.
എന്നാല്‍ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍ പോയപ്പോള്‍ എന്തുപറ്റി എന്ന് നിങ്ങള്‍കറിയുമോ ??.
പതിവുപോലെ രാവിലെ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍പോയി. മലയാളഭാഷ തന്റെ അക്ഷരമാലയാകുന്ന വസ്ത്രവും, തന്റെ തൂലികയും അഴിച്ചുവെച്ചു നദിയില്‍ ഇറങ്ങി. ഇവണ്ണം സ്ത്രികളും ചെയ്തു. കുളി കഴിഞ്ഞു ഇരു കൂട്ടരും നദിതീരത്തു ചെന്നപ്പോള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കാണ്മാനില്ല.
പണ്ട് ‘സത്യത്തിനു’ പറ്റിയ അമളി ആവര്‍ത്തിക്കുമോ എന്ന് ഗദ്ഗദപെട്ടിരിക്കുമ്പോള്‍ ഇതാ ചിലര്‍ കോട്ട് ധരിച്ചും, ടൈയും കെട്ടി അവരെ സമീപിച്ചു . അവരുടെ ഭാഷ ഇംഗ്ലീഷ് ആയതിനാല്‍ മലയാളഭാഷക്ക് ഒന്നും മനസിലായില്ല. എങ്കിലും അവര്‍ കൊടുത്ത ‘കിറ്റ്’ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒരു ‘ലാപ്ടോപ്’. അവര്‍ അതിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുനോക്കിയപ്പോൾ ‘മലയാളമായി ‘ വരുന്നത് കൌതുകത്തോടെ മലയാള ഭാഷനോക്കി നിന്നു.
ഇങ്ങനെ ആശ്ചര്യപെട്ട് നില്‍ക്കുന്ന മലയാളത്തോട് അവര്‍ ചോദിച്ചു “നിങ്ങള്ക്ക് നിങ്ങളുടെ ഡ്രസ്സ് വേണോ അതോ ഇതുമതിയോ”? പുതിയത് കണ്ടു കൊതിതീരാത്ത മലയാളഭാഷ ‘ലാപ്ടോപ്’ കൈയില്‍ മുറുക്കി പിടിച്ചു. മലയാളത്തിനെ മറക്കാന്‍ ആഗ്രഹമില്ലാതെ ഇംഗ്ലീഷിനെ കെട്ടിപിടിച്ചിരിക്കുന്ന ഇദേഹത്തിന്റെ പുതിയ നാമം ‘മംഗ്ലീഷ്’എന്ന് ആളുകള്‍ വിളിച്ചു!
ഇതുപോലെ സ്ത്രികള്‍ക്കും ഒരു ‘കിറ്റ്’ അവര്‍ കൊടുത്തു. അതില്‍ പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ കണ്ടു അവരും അമ്പരുന്നു. മലയാളഭാഷയോടു ചോദിച്ച അതെ ചോദ്യം അവര്‍ സ്ത്രീകളോടും ചോദിച്ചു
“നിങ്ങള്ക്ക് നിങ്ങളുടെ ഡ്രസ്സ് വേണോ അതോ ഇതുമതിയോ”? ധരിച്ചു നോക്കിയ ഷോര്‍ട്ട്സും, ലെഗ്ഗിന്സും, സ്കിന്നിയും, റൈറ്റ്സും, സ്ലീവ് ലെസ്സും , ടോപ്‌ലെസ്സും തിരികെ കൊടുക്കുവാന്‍ അവര്‍ക്ക് മനസ് വന്നില്ല.
നാടന്‍ വസ്ത്രങ്ങള്‍ മടുത്ത ഇവര്‍ക്ക് ‘ഗ്ലാമര്‍’ വസ്ത്രം ഇഷ്ട്ടപെട്ടു .
ഇരുവരുടെയും പഴയ വസ്ത്രങ്ങള്‍ അപ്പുറത്തെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സില്‍ വലിച്ചെറിഞ്ഞു വന്നവര്‍ വിട വാങ്ങിയപ്പോള്‍ , അഹങ്കാരതോടെ അവര്‍ പറഞ്ഞു…
“അല്ലേങ്കിലും സത്യത്തെ പറ്റിച്ചപോലെയൊന്നും ഞങ്ങളെ ആര്‍ക്കും പറ്റിക്കാനാകില്ല എന്നത് ഒരു നഗ്ന സത്യമാണ്…” പാശ്ചാത്യ
പാശ്ചാത്യഉറവയുള്ള ‘ഗ്ലോബ്ലായിസെഷന്‍’ എന്ന നദിയില്‍ മുങ്ങികുളിച്ച ഈ തലമുറ; പുതിയതിനെ സ്വാഗതം ചെയുമ്പോള്‍ നഷ്ട്ടങ്ങളുടെ നഗ്നതയെ അവഗണിച്ചുകൊണ്ട് അഹങ്കാരതോടെ… അവര്‍ പറയും,
“അല്ലേങ്കിലും സത്യത്തെ പറ്റിച്ചപോലെയൊന്നും ഞങ്ങളെ ആര്‍ക്കും പറ്റിക്കാനാകില്ല എന്നത് ഒരു നഗ്ന സത്യമാണ്…ഹി..ഹി “.
തൂലിക നഷ്ട്ടപെട്ട ഈ ‘ഡിജിറ്റല്‍ എഴുത്ത്’ യുഗത്തില്‍ നിരത്തുവാന്‍ ഞ്യയങ്ങള്‍ ഉണ്ട്… പേനയും, മഷികുപ്പികളും കൊണ്ട് ഭൂമിയില്‍ ‘വേസ്റ്റ്’ കൂട്ടണോ? , മരങ്ങളുടെ പല്‍പ്പില്‍ നിന്നുള്ള പേപ്പറുകള്‍ കൊണ്ട് കാട് നശിപ്പികാണമോ…?
നന്മയും , സംസ്കാരവും അനുദിനം അകന്നുകൊണ്ടിരിക്കുന്ന ഈ സമുഹം നഷ്ട്ടങ്ങളുടെ നദീ തീരത്ത് നില്‍ക്കുകയാണ് .വീണ്ടും ചിലത് സ്വാഗതം ചെയുവാന്‍! ഇനി എന്തോക്കെ കാണേണ്ടിവരുമോ ആവോ? ഈശ്വരോ രക്ഷതുഃ !
(Courtesy: Image)
Comments are closed.