ശുഭാചിന്ത: സമീപസ്ഥനായ നാഥന്
എന്നും കാണുന്നവര്‍ “how are you..?” എന്ന് ചോദിക്കുമ്പോള്‍ “Fine, Zain, Theek key” എന്നിത്യാതി പതിവ് ഉത്തരങ്ങള്‍ പറയുന്നതോടെ സ്നേഹ അന്വേഷണത്തിനു വിരാമമാകും.
നമ്മുക്ക് ചുറ്റുമുള്ളവര്‍ നമ്മെ തിരിച്ചറിയണമെന്നില്ല എന്നാല്‍ സ്നേഹിക്കുന്നവര്‍ ദൂരെയാണെങ്കിലും നമ്മുടെ ദിനചര്യകള്‍ അവര്‍ അറിയുന്നു.
‘ശരിരത്തിന്റെ അടുപ്പമല്ല മനസ്സിന്റെ അടുപ്പമാണ് സ്നേഹത്തിന്റെ അളവുനൂല്‍‘ എന്നും പറയാം.
ദൂരെയാണെങ്കിലും മനസിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നവരുണ്ട്, എന്നാല്‍ കൂടെ കിടക്കുന്നവര്‍ക്ക് നമ്മുടെ നെടുവീര്‍പ്പുപോലും അസഹ്യമായേക്കാം.
ഈ ലോകത്തില്‍ ഉള്ളവര്‍ മനസറിഞ്ഞിലെങ്കിലും നമ്മെ നന്നായി അറിയുന്നവനാണ് ദൂരെയാണെങ്കിലും സമീപസ്ഥനായ നാഥന് ചില സമയത്ത് ഏറ്റവും അടുത്ത തുണയാകും.
അത്തരം അവസരങ്ങളില്‍ അറിയാതെ എന്റെ കണ്ണില്‍ നിന്നും ചുടുനീര് ചാടും… മങ്ങിയ കാഴ്ചകള്‍ മാറും…. തളര്‍ന്ന മനസിന് അവന്റെ സാന്നിധ്യം എന്നും ഒരു ആശ്വാസമാണ്. അമേന്‍
ശുഭദിനം | ബി.വി
Comments are closed.