ലേഖനം: ആടാം പാടാം YO! YO!!
നമ്മുക്ക് ചുറ്റും: “ആടാം പാടാം YO! YO!! “
തലമുറകളെ നേർവഴിയിലേക്ക് നയിച്ചവരും നയിക്കേണ്ടവരുമായവർ കാലത്തിന്റെ കുത്തോഴുക്കിൽ നവയുഗ യുവജനങ്ങളെ ആകർഷിക്കാൻ ആടാനും പാടാനും അവസരമൊരുക്കി യുവജന ക്യാമ്പുകൾ നൃത്തവേദിയാക്കി മാറ്റുകയാണ്. നാനവർണ്ണ ലേസർ രശ്മികളുടെ മറവിൽ നിയന്ത്രങ്ങൾ ഒന്നുമില്ലാതെ ചാടിമറിയുന്നത് അത്മീയമാണോ എന്ന് അനുവാചകർ ചിന്തിച്ചാലും.
ഇന്ത്യക്ക് അകത്തും പുറത്തുമായി പല പട്ടണങ്ങളിൽ നടത്തപെടുന്ന ഇത്തരം ക്യാമ്പുകളിൽ അനേക യുവജനങ്ങൾ പങ്കെണ്ടുക്കുന്നു എന്നത് ശ്രദ്ധയമാണ്. ഫ്ലാറ്റുകൾക്കുള്ളിലെ സ്വാതന്ത്ര്യം നഷ്ട്ടപെട്ടവർക്ക് ‘അടിപൊളിയായി’ തോന്നുന്ന ഇത്തരം ക്യാമ്പുകളെ അറിഞ്ഞോ അറിയാതെയോ പ്രൊമോട്ട് ചെയുന്നത്
നമ്മുടെ സഭകളിലെ ശുശ്രുഷകർ തന്നെയെന്നതാണ് ദുഖ:സത്യം. സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ , ബ്രോഷറുകളിൽ നിന്നും ഇതു മനസിലാക്കുവാൻ കഴിയും.
വചനത്തിനു പ്രധ്യാനത കൊടുക്കാതെ ആരാധനയെന്ന വ്യാജേനെ വെറും ‘ ഡാൻസിംഗ് ‘ മാത്രമുള്ള ഇത്തരം കൂട്ടായ്മകൾ യുവജനങ്ങളുടെ ആത്മീയ വർദ്ധനയ്ക്ക് മുഖന്തരമോ എന്ന് മാതാപിതാക്കൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
അഞ്ചപ്പവും രണ്ടുമീനും ബാലന്റെ കൈയിൽ കൊടുത്തുവിട്ട മാതാപിതാക്കൾക്കു നല്ല ബോധ്യമുണ്ടായിരുന്നു തന്റെ മകനെ അയച്ചിരിക്കുന്നത് ‘വചന കേൾവിക്കു ആണെന്നു ‘.
ബാലൻ കേട്ടതായ വചനങ്ങൾ എല്ലാം തന്നെ അവന്റെ ജീവിതത്തിൽ അനുഗ്രമായി തീർന്നു. അതുകൊണ്ടുതന്നെ തന്റെ കൈയിലുള്ള ആഹാരം ‘മറ്റുള്ളവർക്ക് ‘ കൊടുക്കുവാൻ
അവനെ പ്രേരിപ്പിച്ചത്. തന്റെ ഉള്ളിൽ ക്രിയചെയ്ത വചനം നിമിത്തം കർത്താവിന്റെ കൈകളിലേക്ക് പൂർണ്ണമനസോടെ സമർപ്പിച്ചപ്പോൾ അതൊരു അത്ഭുതമായിമാറി,
വലിയൊരു ജനതയുടെ വിശപ്പിനെ ശമിപ്പി പ്പിച്ചു.
വാസ്തവത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്കു ഓർമ്മവെച്ച നാൾ മുതൽ കേൾക്കുന്നതാണ് ‘വചനം’. ഒരു ഇരുപതു വയസു പ്രായമുള്ള യവ്വനക്കാരാനു
ഓർമ്മവെച്ച നാൾ മുതൽ ചുരുങ്ങിയത് വർഷത്തിൽ 52 പ്രസംഗം വീതം 14 വർഷം കേട്ടിരിക്കാം. വചന കേൾവിയുടെ അഭാവമല്ല മറിച്ച് അതൊന്നും ഏറ്റുടുക്കാൻ ഈ തലമുറയ തയാറാകുന്നില്ല എന്നതാണ് വാസ്തവം. അതിനു മറ്റൊരു കാരണം കൂടി ഉണ്ട് ഇതിൽ 100 തവണ ഉയർത്ത ലാസർ തുടങ്ങി, അബ്രഹാം, ജോസഫ്, ദാവിദ്, ഏലിയാവ് തുടങ്ങിയവരുടെ വിഷയങ്ങൾ അവരിൽ ആവർത്തനവിരസത വരുത്തിയേക്കാം. ഇവിടെയാണ് ഇത്തരം ക്യാമ്പുകളുടെ മുതലെടിപ്പ്.
ദൈവികവചനങ്ങൾ ഗ്രഹിക്കേണ്ടവണ്ണം ഗ്രഹിക്കാതെയും ദൈവിക ശബ്ദം തിരിച്ചറിയാതെയും പോകുന്ന തലമുറകൾക്കു ആത്മീയ അധപതനത്തിന്നു കാരണമാകും എന്നതിൽ രണ്ടുപക്ഷമില്ല.
കർത്താവിന്റെ അരികിലേക്ക് വചന ധ്യാനത്തിനു പറഞ്ഞയിച്ച മാതാപിതാക്കൾ ഈ കാലത്തിലെ മതപിതാകൾക്കു ഒരു ഉത്തമ മാതൃകയാണ്. അതിനു തയ്യാറാകുന്നപക്ഷം
വചനത്തിൽ വേരുറച്ച നിങ്ങളുടെ കുട്ടികൾ ആകാം നാളെ അനേകരുടെ ആത്മീയ വിശപ്പ് അകറ്റാനായി ദൈവം ഉപയോഗിക്കുക്ക.
അപ്പോൾ തന്നെ വചനത്തിനു പ്രാധ്യാനിത കൽപ്പിക്കാതെ മാതാപിതാക്കളുടെ അസ്യാന്നിധത്തിൽ അരങ്ങേറുന്ന അനിയന്ത്രണമായ ഇത്തരം നൃത്തവേദികളിലേക്ക് സ്വന്തം മക്കളെ പറഞ്ഞുവിടുന്നതിനു മുമ്പായി പ്രിയ മാതാപിതാക്കളെ ഒന്ന് ചിന്തിക്കുക്ക, സൂക്ഷിക്കുക അപകടം പതിയിരിക്കുന്നു.
-ബിനു വടക്കുംചേരി
Comments are closed.