വാർത്തക്കപ്പുറം: ‘സത്യം’ നിങ്ങളെ സ്വതന്ത്രരാക്കും
‘സത്യം‘ നിങ്ങളെ സ്വതന്ത്രരാക്കും
ലോകരാഷ്ട്രങ്ങളുടെ സംഘടനയായ യു.എൻ അസംബ്ലിയിൽ ചർച്ച ചെയ്തു, വോട്ടെടുപ്പിൽ പതിമൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകൾ എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യെഹൂദന് പലസ്തീനിൽ സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുവാൻ ലോക രാഷ്ട്രങ്ങൾ അനുമതി നല്‍കിയത്.
1948 – ൽ യിസ്രായേൽ ഒരു രാഷ്ട്രമായി രൂപം കൊണ്ട അന്ന് മുതലേ ചുറ്റുപാടും കിടക്കുന്ന രാഷ്ട്രങ്ങൾ യിസ്രായേനെ നോവിക്കാൻ തുടങ്ങിയതാണ്. യിസ്രായേൽ രാഷ്ട്രപ്പിറവി വിശദീകരിച്ചു കൊണ്ടുള്ള ബെൻ ഗൂറിയോന്റെ റേഡിയോ പ്രസംഗത്തിനിടക്ക് ഈജിപ്ഷ്യന്‍ വിമാനങ്ങൾ വർഷിക്കുന്ന ബോംബുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു എന്നാൽ ഐക്യരാഷ്ട്രസംഘടനയുടെ അന്നത്തെ നിസംഗത പലസ്തീൻ -ഇസ്രേൽ ബന്ധത്തിൽ കൂടുതൽ വിള്ളല്‍വീഴ്ത്തി.
സകലജാതികളും ഇസ്രേയേലിനു നേരെ യുദ്ധം ചെയ്യാൻ വരും എന്ന് ബൈബിള്‍ പറയുന്നു . അന്ന് ഒരിടത്തും നിന്നും ഇസ്രേയേലിനു ഒരു സഹായം ലഭിക്കില്ല.
അത്തര സാഹചര്യത്തിൽ തങ്ങളുടെ പിതാക്കന്മാർ ക്രൂശിച്ച യേശുക്രിസ്തുവാണ് തങ്ങളുടെ രക്ഷകൻ എന്ന ‘സത്യം’ യഹൂദർ തിരിച്ചറിയും.
“ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും. അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖർയ്യാവു :12 : 2,3).
ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ തന്നിൽ വിശ്വസിച്ച യഹൂദന്മാരോട് പറഞ്ഞു “എന്റെ വചനത്തിൽ നിലനില്‍ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തമമായി എന്റെ ശിക്ഷന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും” ചെയ്യും എന്ന് പറഞ്ഞപ്പോൾ തങ്ങൾ അബ്രഹാമിന്റെ സന്തതി അന്നെന്നും അവർ ആർക്കും ദാസന്മാരയിട്ടിലെന്നും യഹൂദരുടെ മറുപടി. യേശു ഉദ്ദേശിച്ച സ്വതതന്ത്രര്യം അല്‍പ്പംകൂടി വിശദീകരിച്ചാൽ , ‘പാപം ചെയുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല, പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രൻ നിങ്ങൾക്കു സ്വതതന്ത്രം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതതന്ത്രാരാകും’. പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള സ്വതന്ത്രമാണ് യേശുവിൽ വിശ്വാസിക്കുന്ന ശിക്ഷർക്കുള്ളതെന്ന ‘സത്യം’ തിരിച്ചറിയുമ്പോൾ നിങ്ങൾ സ്വതന്ത്രരാക്കും.
മാനവരാശിയുടെ പാപത്തിൽ നിന്നും വീണ്ടെടുപ്പിനായി ക്രൂശില്ൽ മരിച്ചു ഉയർത്തെഴുനെറ്റാ യേശുക്രിസ്തുവാകുന്ന ‘വഴി’യിലൂടെ സഞ്ചരിക്കുബോൾ പാപത്തിൽ നിന്നുള്ള സ്വാതന്ത്രം എന്ന ‘സത്യം’ അറിയുവാനും ആ സത്യം പകരുന്ന ‘ജീവൻ ’ നിത്യതയെന്നും നാം തിരിച്ചറിയും.
Comments are closed.