ലേഖനം: നിങ്ങള്‍ക്കും പൊയ് ക്കൊള്ളുവാൻ മനസ്സുണ്ടോ…?

  വേര്‍പെട്ടു വേര്‍പെട്ടു എന്ന് ചൊല്ലി ദൈവത്തില്‍നിന്നു പോലും വേര്‍പെട്ടു പോയ ചില ‘നവയുഗക്കാർ‍’ അത്മീയഗോളത്തിൽ പണ്ട് പിതാക്കന്മാർ സ്വീകരിച്ചതായ വേര്‍പാടുകളുടെ അതിരുകൾ പൊളിച്ചു ‘ഇടക്കവും ഞരുക്കവുമുള്ള’ സ്വര്‍ഗീയ പാതയെ വചനമെന്ന മായമില്ലാത്ത പാലിൽ ‍ അല്‍പ്പം ദുരുപദേശം കലര്‍ത്തി വിശാലമാക്കികൊണ്ട് അനേകരെ സഭയുടെ അംഗങ്ങളാക്കിയും, തെറ്റും ശരിയും വേര്‍തിരിക്കാതെ ജനഹിതത്തിനു കൂട്ടുനിന്നു തങ്ങളുടെ സഭ വളര്‍ത്തി സ്വന്തം സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളെ മറക്കുവാൻ രോഗശാന്തിയും മാജിക്‌ ഷോയും കാട്ടികൊണ്ട് ജനത്തെ ആകര്‍ഷിച്ചു വചനവിരുദ്ധ ഉപദേശങ്ങൾ വിറ്റു കാശാക്കുന്ന ആധുനിക കുടില തന്ത്രങ്ങൾ.

ദൈവസഭയുടെ ആത്മീയ തളര്‍ച്ച പലപ്പോഴും ദുരുപദേശത്തിന്റെ കടന്നുകയറ്റത്തിനു കാരണമാകാറുണ്ട് എന്ന് ആദിമ സഭയുടെ ചരിത്രം നമ്മെ ഓർപ്പിക്കുന്നത്. ആത്മനിറവു പ്രാപിച്ച സഭ 3 ആം നുറ്റാണ്ട് മുതൽ‍ 15 ആം നുറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ആത്മീയ അന്ധകാരത്തിൽ ആണ്ടുപോയിയെങ്കിലും പിന്നീടു 19 ആം നുറ്റാണ്ടിൽ ‍ സഭയിൽ വൻ ഉണര്‍വു അനുഭവപെട്ടപ്പോൾ ഒന്നാം നുറ്റാണ്ടിലെന്നപോലെ ശക്തമായി മടങ്ങിവന്നു.

എന്നാൽ‍ പണത്തിനും സ്ഥാനങ്ങള്‍ക്കും വേണ്ടി പലതര വേഷങ്ങൾ കെട്ടിയും കൂട്ടു സഹോദരനെ കുറ്റം പറഞ്ഞു പരസ്യമായി പരസ്പരം ചെളിവാരിയെരിഞ്ഞും അധികാരം കൈക്കലാക്കാനുള്ള നെട്ടോട്ടത്തിങ്ങൾ തങ്ങളുടെ നിലനില്‍പ്പിനായി ദുരുപദേശകാരെയും സുഹ്രുത്താക്കിയും അത്മീയത്തെ വാണിജ്യവല്കരിക്കുന്നവരും പെരുകിവരുന്ന കാലാമായിമാറി 20 ആം നുറ്റാണ്ട്.

യേശുവിന്റെ കൂടെ അത്ഭുതങ്ങൾ കാണുവാനും വിടുതൽ ലഭിക്കാനും കൂടെ കൂടിയവർ

ഞാൻ സ്വര്‍ഗത്തിൽ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പമെന്നു

യേശു പറഞ്ഞപ്പോൾ അത് കഠിന വാക്കായി തോന്നിയവർ പലരും പിന്‍വാങ്ങിപോയി. ഈ സമയം യേശു തന്റെ കൂടെ നിന്ന ശിക്ഷ്യരോട്‌ ചോദിക്കുന്നതാണ് ഈ ലേഖനത്തിന്റെ തലകെട്ട്

“നിങ്ങള്‍ക്കും പൊയ്‌ക്കൊള്ളുവാൻ മനസുണ്ടോ…?”

അത്ഭുതങ്ങളും രോഗശാന്തിയും മാത്രമല്ല ക്രിസ്തുവിനെകുറിച്ച് യഥാർത്ഥമായി വെളിപെടുത്തുകയും അത് ഗ്രഹിക്കുന്നവരെ വചനത്തിൽ കൂടുതൽ ഉറപ്പിച്ചുകൊണ്ട്‌ ദൈവസഭയോട് ചേര്‍ക്കുവാൻ ഇന്നത്തെ സഭ നേതൃത്വത്തിനും ദൈവദാസന്മാർക്കും അതുപോലെ തന്നെ വിശ്വാസികള്‍ക്കും കഴിഞ്ഞെങ്കിൽ മാത്രമേ ദുരുപദേശത്തെ ശക്തമായി പ്രതിരോധിക്കുവാൻ കഴിയുകയുള്ളൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ദൈവിക ഉപദേശത്തിൽ മായം ചേര്‍ക്കുന്നവരോടും, ഇത് കഠിനമെന്ന് തോന്നുനവരോടും കര്‍ത്താവു പറഞ്ഞതുപോലെ നമ്മുക്ക് പറയുവാനകണം “നിങ്ങള്‍ക്കും പോകാം”

വചനത്തിൽ നിന്നും: “വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ട് തങ്ങളെത്തന്നെ ചതികാതെ അതിനെ ചെയുന്നവരായും ഇരിപ്പിൻ” ( യാകോബ്: 1:22)

 

– ബിനു വടക്കുംചേരി

Comments are closed.