ലേഖനം: മാതാപിതാക്കൾക്ക് 10 കൽപ്പന
ഒരു കുടുംബത്തിലെ ഏക ആൺതരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടു “ബ്ലൂ വെയിൽ” കൊലയാളി ഗെയിം കേരളത്തിലും ഇരപിടുത്തം തുടങ്ങിയ സാഹചര്യത്തിൽ മാതാപിതാക്കൾക്ക് 10 കൽപ്പന
1) കുട്ടികളുടെ പ്രായത്തിന്റെ പക്വതക്കനുസരിച്ചുള്ള സാധനങ്ങൾ വാങ്ങികൊടുക്കുക (പ്രത്യേകിച്ചു സ്മാർട്ഫോൺ/ ഐ – പാഡ് / കമ്പ്യൂട്ടർ), അതിനുശേഷം അവ എങ്ങനെ ?എപ്പോൾ? ഉപയോഗിക്കുന്നു എന്നുകൂടി മനസിലാക്കാൻ ശ്രമിക്കണം (അവർക്കു ശല്യമാകാതെ)
2) കുഞ്ഞുങ്ങളെ ഉള്ളിൽ സ്നേഹിച്ചാൽ മാത്രം പോരാ അത് പ്രകടിപ്പിക്കാനും കഴിയണം, ചോദിക്കുന്നതു എന്തും വാങ്ങി കൊടുത്തതുകൊണ്ടു മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ല
3) നിരന്തരമായി അവരുമായി തുറന്ന സംസാരത്തിനു സമയം കണ്ടെത്തണം, കുടുംബ പ്രാർത്ഥനക്കു ശേഷമാണെങ്കിൽ ഉത്തമം (കൂട്ടായി പ്രാർത്ഥന ഉണ്ടെകിൽ മാത്രം)
4) അവധി / ഒഴുവു സമയങ്ങളിൽ കുടുംബമായി യാത്രകൾ (ചെറുതോ / വലിയതോ) ചെയുക. വെറും ഒരു യാത്ര എന്നതിലുപരി കുട്ടികളുമായി കൂടുതൽ അടുക്കുവാനായി അത്തരം സമയം വിനിയോഗിക്കുക
5) തിരക്കുകൾക്കിടയിൽ കുഞ്ഞുങ്ങൾ എന്തെങ്കിലും നമ്മോടു പറയുന്നുണ്ടെങ്കിൽ അത് കേൾക്കുവാൻ തയ്യാറാകണം. ഒരു ചെറിയ അശ്രദ്ധ പോലും കുഞ്ഞുങ്ങളുടെ ഇളം മനസ്സിൽ അവർ ‘ഒറ്റക്കാണ്’ എന്ന തോന്നലിനു കാരണമാകരുത്.
6) കുട്ടികളെ പഠനത്തിൽ ഉത്സാഹിപ്പിക്കുന്നത് പോലെ തന്നെ ആത്മീയ വിഷയങ്ങളിലും അവരെ പ്രോത്സാഹിപ്പിക്കണം. (എന്നുകരുതി സൺഡേ സ്കൂളിനും ട്യൂഷനു വിടണമെന്നല്ല)
7) പെൺകുഞ്ഞുങ്ങളുടെ വളർച്ചക്കനുസരിച്ചു, അതാത് സമയങ്ങളിൽ പങ്കുവെക്കേണ്ടതായ അറിവുകൾ മാതാപിതാക്കൾ അവരുമായി പങ്കുവെക്കണം. അമ്മമാർ ഈ കാര്യത്തിൽ കൂടുതൽ ഉത്സാഹിക്കണം.
8) മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തരുത്, അവരുടെ കഴിവുകൾ മനസിലാക്കി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ അവരുടെ കുറവുകൾ മറികടക്കുവാൻ അവരെ സഹായിക്കണം
9) പിതാവിന്റെ / മാതാവിന്റെ ഉദ്യോഗ ജീവിതം കുഞ്ഞുങ്ങളുടെമേലുള്ള ശ്രദ്ധക്ക് ഒരിക്കലും തടസ്സമാകരുത്.
10) കുട്ടികളുടെ കൂട്ടുകാർ / അധ്യാപകർ എന്നിവരുമായി ഇടയ്ക്കു ബന്ധപ്പെടുവാൻ ശ്രമിക്കണം. അവർ പോകാറുള്ള സ്ഥലങ്ങൾ അറിഞ്ഞനിരിക്കണം. ഇടയ്ക്കു അവരുടെ ലോകത്തിൽ സഞ്ചരിക്കുന്നതും ഏറെ നല്ലതു.
ഇന്നത്ത സാഹചര്യത്തിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രയോഗികമാക്കുക എന്നത് ശ്രമകരമാണെങ്കിലും, കുഞ്ഞുങ്ങളെ നമ്മുടെകൂടെ ചേർത്തുനിർത്തുവാൻ വിലകൊടുത്താലെ മതിയാകു. നമ്മുടെ ചെറിയ അശ്രദ്ധമൂലം നമ്മുടെ ഭവനം ദുഖിക്കാതിരിക്കട്ടെ.
ബിനു വടക്കുംചേരി
Comments are closed.