ലേഖനം: കഷ്ടങ്ങൾക്ക് പുറകിലെ ദൈവിക പ്രവർത്തി
ഒരിക്കൽ ഭൗതിക നന്മകൾ കൈവരിചു കഴിഞ്ഞാൽ പിന്നെ ദൈവമായുള്ള ബന്ധത്തിനു നാം അൽപ്പം അയവു വരുത്തും. വാസ്തവത്തി ൽ നാം കരുതികുട്ടി ദൈവത്തെ മറക്കുന്നതല്ല പക്ഷെ തിരകേറിയ സാഹചര്യങ്ങൾ പലപ്പോഴും നമ്മുടെ ആത്മീയബന്ധത്തിനു ഇടർച്ചയാകും. എന്നാൽ സൃഷ്ട്ടാവായ ദൈവം നമ്മിൽ നിന്നു പ്രതിഷിക്കുന്നതോ നമ്മുടെ സമ്പർക്കം മാത്രമാന്നു കാരണം ദൈവം നമ്മെ സ്നേഹിക്കുന്നു.
ദൈവത്തെ മറന്നു ഓടുന്ന ഓട്ടത്തിൽ നാം അറിയാതെ ചില പ്രതിസന്ധികൾ കടന്നു വരും അത് നമ്മെ നശിപ്പിക്കുവാനല്ല പിന്നയോ കൂടുതൽ ദൈവികമായുള്ള സ്നേഹബന്ധം നിലനിർത്താൻ വേണ്ടിയത്രെ.
എന്നിരുന്നാലും പ്രതികൂലം വരുന്നത് ദൈവത്തെ മറന്നത് കൊണ്ട് മാത്രം ആകണമെന്നില്ല, ചിലപ്പോൾ അത് ദൈവിക പ്രവർത്തി വെളിപെടുവാൻ വേണ്ടിയാകാം.
കാനവിലെ കല്യാണ വിരുന്നിൽ വീഞ്ഞ് വറ്റിയത് കൊണ്ട് അവിടെയുള്ളവർ ദൈവിക പ്രവർത്തി തിരിച്ചറിയാൻ ഇടയായി. യേശു വെറുതെ ഒരു അത്ഭുതം ചെയ്തതല്ല, മറിച്ച് യേശുവിനെ ക്ഷണിച്ച വിരുന്നിൽ ഒരു കുറവ് സംഭവിച്ചപ്പോൾ അത് പരിഹരിക്കുക എന്നതായിരുന്നു. വിരുന്നുക്കാർക്ക് വിളമ്പുവാൻ വീഞ്ഞില്ലാതെ അപമാനം സഹികേണ്ടിവരുമെന്നോർത്തു മനസ് തകർന്ന കുടുംബത്തിനു ഒരു ആശ്വാസം പകരുക എന്നതായിരുന്നു. അതാണ് കർത്താവായ യേശുവിന്റെ മഹിമ. ഇതു യേശുവിന്റെ എല്ലാ അത്ഭുതങ്ങളും നമുക്ക് കാണാൻ സാധിക്കും.
അതിനു മറ്റൊരു ഉദാഹരണമാണ് യേശു 5 അപ്പവും 2 മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചത്. യേശു വെറുതെ ജനത്തിനിടയിൽ ഒരു അത്ഭുതം കാട്ടിയതല്ല മറിച്ച് ദിവസങ്ങൾ പിന്നിട്ടു തന്റെ പ്രസംഗം കേട്ടിരുന്ന ജനങ്ങളുടെ വിശുപ്പു അകറ്റുവാൻ വേണ്ടിയായിരുന്നു. നമ്മുടെ കൈയിലുള്ളത് ദൈവത്തിനു കൊടുക്കുവാൻ തയ്യാറാകുന്നുവെങ്കിൽ അതിൽ നിന്റെ വിശപ്പ് മാത്രമല്ല കൂടെയുള്ളവരുടെ വിശപ്പും മാറ്റി പിന്നീട് ശേഷിപ്പും ഉണ്ടാകും എന്ന് യേശു അവരെ പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു.
അതേ ‘കൊടുക്കുന്നവന്റെ കോട്ട എപ്പോഴും വർദ്ധിച്ചു വരും’
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ പാപം ഒഴികെ എല്ലാത്തിലും പരിക്ഷ അനുഭവിച്ചവന്നാണ്. ആ യേശുവിനു നിന്റെ വിഷമങ്ങൾ അറിയാം, വിശപ്പ് അറിയാം നിന്റെ എല്ലാ കഷ്ട്ടങ്ങളും അറിയാം പക്ഷെ ചിലപ്പോൾ ചില വിഷയങ്ങളിൽ ഗുരു മൗനമായിരിക്കുന്നതു ചില ‘ദൈവിക പ്രവർത്തി’ നമ്മെ കാണിക്കുവാൻ ആകും. കഷ്ട്ടങ്ങളിൽ ഏറ്റവും അടുത്ത തുന്ന ദൈവം ഒരുവൻ മാത്രമേയുള്ളൂ. കൂട്ടുകാരും, ബന്ധുക്കളും കൈവിടുമ്പോൾ ഒരു നല്ല സ്നേഹിതനായ യേശുവിന്റെ സാന്നിധ്യം നമ്മുക്ക് തിരിച്ചറിയാൻ സാധിക്കും.
വാസ്ത്തവത്തിൽ യേശു നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നത് ഒരു കാർ പുതിയതു വാങ്ങുമ്പോളോ, ഒരു മണിമാളിക ഉള്ളതുകൊണ്ടോ ഒന്നുമല്ല, നമ്മുടെ ബലഹീനത അറിഞ്ഞുകൊണ്ടാണ്. മറ്റുള്ളവർ പാപി എന്ന് മുദ്രകുത്തിയവനെ തേടി തെടിയന്നു യേശു വന്നത് പാപത്തിൽ നിന്ന്, രോഗ്യത്തിൽ നിന്ന്, ശാപത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ വേണ്ടിയാണ്.
എല്ലാ കഷ്ട്ടങ്ങളിൽ നിന്ന് ഒരു ദൈവിക പ്രവർത്തിയിലുടെ ഉദ്ധാരണം നൽകുവാൻവേണ്ടി ഒരുവന്റെ ജീവിത്തത്തിലേക്ക് കടന്നു വരുന്ന ഒരെഒരുവാൻ ആണ് ‘നല്ല സ്നേഹിതനായ യേശു‘.
യോഹന്നാൻന്റെ സുവിശേഷത്തിൽ ജന്മനാൽ കുരുടനായ മനുഷ്യനെ കണ്ടിട്ട് ശിക്ഷ്യന്മാർ യേശുവിനോട് ചോദിക്കുന്നു “രബ്ബീ, ഇവൻ കുരുടനായി പിറക്കുവാൻ തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ? യേശുവിന്റെ ഉത്തരം “അവരാരും പാപം ചെയ്തിട്ടല്ല ദൈവിക പ്രവർത്തി വെളിപ്പെടുവാൻ വേണ്ടിയത്രേ” (യോഹ 9:1-5)
ഇവിടെ ജന്മനാൽ കുരുടനായ ഈ യാചകന്റെ ജീവിതം പരിശോധിച്ചാൽ അവൻ പിറന്നത് ദരിദ്ര കുടുംബത്തിൽ, സ്വന്തം മാതാപിതാക്കളെയോ, ചാർച്ചക്കാരയോ ഒന്നും കാണുവാൻ ഭാഗ്യം ലഭിക്കാത്തവൻ, എന്തുകൊണ്ട് ഇവന്റെ ജീവതത്തിൽ ഇങ്ങനെ ഭവിച്ചു? ഉത്തരം
“ദൈവിക പ്രവർത്തി വെളിപെടുവാൻ വേണ്ടിയത്രേ“.
കടലിൽ പ്രശ്നകലുഷിതമായ കാറ്റടിച്ചപ്പോൾ യേശു ഉറങ്ങിയത് എന്തുകൊണ്ട്? ഉത്തരം
“ദൈവിക പ്രവർത്തി വെളിപെടുവാൻ വേണ്ടിയത്രേ“.
ഗുരുവിനെ മറന്നുള്ള ജീവിത യാത്രയിൽ പ്രതികൂലം വന്നത് നിന്റെ ശബ്ദം ഗുരുവിനു ഒന്ന് കേൾക്കുവാൻ വേണ്ടിയാന്നു.
സ്നേഹിതനായ യേശു കടന്നു വരാത്തതിനാൽ മരിച്ചുപോയ് എന്ന് വിധിയെഴുതിയ ഭാവത്തിലേക്ക് യേശു കടന്നു ചെന്നത് അനുശോചനം അറിയിക്കുവാൻ ആല്ല പിന്നെ എന്തിനു? ഉത്തരം \
“ദൈവിക പ്രവർത്തി വെളിപെടുവാൻ വേണ്ടിയത്രേ“.
നീ വിശ്വാസിച്ചാൽ മാത്രം മതി ദൈവം പ്രവർത്തിക്കുവാൻ ശക്തനാണ്. മറ്റു കാര്യങ്ങൾ ഓർത്ത് നിരാശപൂണ്ടു ഇരികാതെ ഗുരുവിൽ വിശ്വാസിക്കുക മാത്രം ചെയ്താൽ മതി നാം ‘ദൈവിക പ്രവർത്തി കാണും നിശ്ചയം.
മുൻപേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചാൽ സകല നന്മകളും നമ്മുടെ പുറകെ വരും. “ലോകത്തിൽ നിങ്ങൾക്കു കഷ്ട്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാൻ ലോകത്തെ ജയിച്ചവൻ ആകുന്നു എന്ന് അരുളിച്ചെയ്ത നാഥൻ ഉള്ളപ്പോൾ നാം എന്തിനു ഭാരപ്പെടണം?
നാം വളരേണ്ടത് ക്രിസ്തു എന്ന വൃഷത്തിലാന്നു, നമ്മുടെ പാപത്തിൻ ചില്ലകളെ ഉടയോൻ വെട്ടുമ്പോൾ ചെറുതായി വേദനിച്ചേക്കാം എങ്കിലും അത് നമ്മുടെ നിത്യതയിലേക്കുള്ള യാത്രക്ക് അനിവാര്യമായ ദൈവിക പ്രവർത്തിയാന്നു എന്ന് നാം തിരിച്ചറിയണം.
ചില പ്രയാസങ്ങൾ, പ്രതികൂലങ്ങൾ നമ്മെ ദൈവത്തിങ്കലേക്ക് ഒന്നുംകൂടെ അടുപ്പിക്കുവാനും നമ്മുടെ അകത്തെ മനുഷ്യൻ ബലപ്പെടുവാൻ വേണ്ടിയുള്ള ദൈവിക പ്രവർത്തികളാണ്. കാരണം മാനവർക്കായി സ്വന്തം ജീവൻ നൽകിയ ഗുരു നമ്മെ സ്നേഹിക്കുന്നു.
ക്രിസ്തുവിൽ നിങ്ങളുടെ സ്നേഹിതൻ,
ബിനു വടക്കുംചേരി.
Comments are closed.