ലേഖനം: വിധിക്കരുത് പക്ഷെ വിവേചനം വേണം
മനുഷ്യനു വിധിക്കുവാനുള്ള അധികാരം ദൈവം കൊടുത്തിട്ടില്ല പക്ഷെ ‘വിവേചിച്ചറിയാനുള്ള’ കൃപ നല്കിട്ടുണ്ട്. എന്നിരുനാലും മനുഷ്യർക്കു തല്പ്യരമുള്ളത് ‘വിധിക്കുവാൻ’ തന്നെയാണ്. വചനം പരിശോധിക്കുബോൾ ഇതിനുള്ള ഒരു ഉദാഹരണം കാണുവാൻ കഴിയും.
പാപിനിയായ സ്ത്രിയെ മുമ്പിൽ നിർത്തി, ജനകൂട്ടം യേശുവിനോട് ചോദിച്ചു “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ പിടിച്ചിരിക്കുന്നു,
ഇങ്ങനെ ഉള്ളവരെ കല്ലെറിയണം എന്ന് മോശെ ന്യായപ്രമാണങ്ങളിൽ ഞങ്ങളോടു കല്പ്പിച്ചിരിക്കുന്നു. നീ ഇവളെ കുറിച്ച് എന്ത് പറയുന്നു??”
യേശുവിനെ കുറ്റം ചുമത്താൻ സംഗതി കിട്ടേണ്ടതിനു വേണ്ടിയുള്ള ചോദ്യമായിരുന്നു. യേശുവിന്റെ ഉത്തരം എന്ത് തന്നെയായാലും ഇവരുടെ ഉദ്ദേശ്യം സഫലമാകും. എന്നാൽ യേശുവോ, കുനിഞ്ഞു വിരൽ കൊണ്ട് നിലത്ത് എഴുതി കൊണ്ടിരുന്നു.
സ്ത്രിയോ, ഉള്ളിൽ നീറിയ കനലുമായി, കുത്തഴിഞ്ഞ മുടികൊണ്ട് വദനം മറച്ചു, തല താഴ്ത്തി നിന്നു. എല്ലാവരും യേശുവിന്റെ ഉത്തരത്തിനായി കാതോർത്തു നില്ക്കുന്നു…
എങ്ങും ശാന്തത!!
ചിലർക്കു തിടുക്കമായി, “ഞങ്ങൾ കല്ലെറിയട്ടെ..കല്ലെറിയട്ടെ” എന്ന് മുറവിളികൂട്ടി. ഇന്നും നമ്മുടെ സമൂഹത്തിൽ, സഭകളിൽ നോക്കിയാൽ കാണാം,
കല്ലെറിയാൻ (ന്യയംവിധിക്കാന്) അധികാരമുല്ലവാൻ ഉള്ളവൻ (ദൈവം) മന്യമായിരിക്കുബോൾ, അധികാരം ഇല്ലാത്തവർ അതിനായി തിടുക്കം കാണിക്കും.
പക്ഷെ യേശുവിന്റെ നിലപാട് അവർ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസമായിരുന്നു, യേശു കുനിഞ്ഞിരുന്നു നിലത്തു എഴുതികൊണ്ടിരുന്നു.
നാം ഇന്നും മറ്റുള്ളവരെകുറിച്ച് ‘കുറ്റങ്ങൾ’ ആരോപ്പിക്കു ബോൾ കർത്താവ് മാന്യമായി എഴുതികൊണ്ടിരിക്കുകയാണ്. നിന്റെ ചോദ്യത്തിന് നിനക്കുത്തരം നൽകുവാൻ കർത്താവിനറിയാം പക്ഷെ നിന്റെ ‘ കുറ്റങ്ങൾ’ നീ തന്നെ തിരിച്ചറിയുവാൻ കർത്താ ആഗ്രഹിക്കുന്നു. എപ്പോൾ നീ നിന്റെ കുറ്റങ്ങൾ തിരിച്ചറിയുന്നുവോ അപ്പോൾ കർത്താവും എഴുത്ത് നിർത്തും.
എന്നിട്ടും മനസിലാകാത്ത ചിലർ അക്ഷമരായി ചോദിച്ചുകൊണ്ടിരിക്കുബോൾ യേശു നിവർന്നു
“നിങ്ങളിൽ പാപം ഇല്ലാത്തവൻ കല്ലെറിയട്ടെ” എന്നു അവരോടു പറഞ്ഞു. പിന്നെയും കുനിഞ്ഞു നിലത്തു എഴുതി കൊണ്ടിരുന്നു. ഈ സമയം പിരിഞ്ഞു പോകുന്നവരെ നോക്കി യേശു കുറ്റപെടുത്താൻ ശ്രമിക്കുന്നില്ല, യേശു കുനിഞ്ഞിരുന്നു അവർക്കു പോകുവാൻ ഒരു മൗന അനുവാദം കൊടുക്കുകയായിരുന്നു.
അത് യേശുവിന്റെ വ്യക്തിത്യത്തിന്റെന്റെ മഹിമയാണ്. പലപ്പോഴും നാം മാന്യന്മാർ ആയതുകൊണ്ടല്, ദൈവം നൽകുന്ന കൃപയാൽ മാത്രം നാം മാമാന്യന്മാർ ആകുന്നതു പക്ഷെ ആ മാന്യത അഗ്നിജ്വാലകൊത്ത കണ്ണുള്ളവന്റെ മുമ്പിൽ പ്രകടിപ്പിക്കരുത്. പാപികളെ തേടി വന്ന യേശുവിനു, നിന്റെ മാന്യത കളയരുത് എന്ന് ആശയുണ്ട്. നമ്മെ മന്യമാരുടെ ഇടയിൽ നിർത്തിയത് ദൈവത്തിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ്.
ഇന്നും യേശു നിലത്ത് എഴുതിയത് എന്താണെന്നു ആർക്കും പിടിക്കിട്ടിയിട്ടില്ല. ഇതേ കുറിച്ച് അത്മീയഗോളത്തിൽ ‘പഠനം ‘ നടന്നു കൊണ്ടിരിക്കുകയന്നു,
പലർക്കും വചനത്തിൽ എഴുതിയത് വായിക്കാൻ സമയമിലെങ്കിലും എഴുതാത്ത കാര്യങ്ങൾ അറിയുവാനും, വചനത്തെ തെറ്റായി വ്യഖ്യാനിക്കാനും മാത്രമാണ് ആഗ്രഹം.
അതുകൊണ്ട് പരിശുദ്ധാത്മാമാവിന്റെ കൃപാവരങ്ങൾ ഒന്നായ ‘വിവേചനം ‘ നമ്മുടെ ആത്മീയ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്.
ചിലർ അപ്പോസ്തലന്മാർ എന്ന് പറഞ്ഞു സഭയിൽ കടന്നുകൂടാൻ ശ്രമിച്ചെങ്കിലും, അവരെ തിരിച്ചറിഞ്ഞ എഫസോസിലെ സഭയെ കർത്താവ് പ്രശംസിക്കുന്നുന്നത് കാണാം.
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ, എങ്കിൽ നീതിയുടെ ശുശ്രുഷകർക്കിടയിലും ‘കപട വേലക്കാര്ർ, ‘കള്ളാ അപ്പോസ്തലന്മാർ ‘ വേഷം ധരിച്ചാൽ അതിശയോക്തിയോന്നുമില്ല.
വിവേചനം എന്നത് നല്ലതിനെ സ്വീകരിക്കാനും തെറ്റുക്കളെ തിരസ്കരിക്കാനുമുള്ള പ്രപ്തിയാണ്. അതിനെ ‘ആത്മീയപക്വത”യെന്നും പറയാം. അത്മീയഗോളത്തിലെ ‘നല്ല നാണയം’ എന്ന വ്യാജേനെ തിളങ്ങുന്ന ‘വ്യാജ നാണയങ്ങളെ ‘ തിരിച്ചറിയാൻ വിവേചനം കൂടിയേതീരു പ്രതേകിച്ചും ഈ ‘കൃപ യുഗത്തിൽ’.
എന്റെ പേരും പറഞ്ഞു ചിലർ നിങ്ങളെ തെറ്റുധരിപ്പിക്കാൻ വരുമെന്ന് ക്രിസ്തു മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ട് ദൈവമക്കൾ ജാഗ്രതയോടെ നല്ലത് മുറികെ പിടിച്ചു നമ്മുടെ വിശ്വാസത്തിനു ആധാരമായ വചനത്തിൽ ഉറച്ചുനിന്നുകൊണ്ടും നമ്മുടെ പ്രത്യാശയായ നിത്യത കൈവരിക്കാൻ കഴിയട്ടെ എന്നും ക്രിസ്തുവിൽ ആശിക്കുന്നു.
-ബിനു വടക്കുംചേരി
Comments are closed.