ലേഖനം: “സ്ത്രീകൾ സഭയിലും സമൂഹത്തിലും”
“സ്ത്രീകൾ സഭയിലും സമൂഹത്തിലും”
ക്രൈസ്തവ ലോകത്തിൽ പ്രസിദ്ധമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ‘പരദേശി മോക്ഷയാത്ര‘. ആ പുസ്തകത്തിന്റെ രചിതാവായ ജോൺ ബെന്നിയൻ യേശുക്രിസ്തുവിന്റെ രക്ഷയിലേക്കു കടന്നുവരുവാനിടയായത് ചില സഹോദരിമാരുടെ പ്രാർത്ഥന ശ്രവിച്ചതുമൂലമാണ്. പരസ്യഗോഷണമോ പ്രഹസനങ്ങളോ കൂടാതെ ക്രൈസ്തവ വനിതകളുടെ എളിയ പ്രവത്തനങ്ങൾ അനേകർക്കു ആശ്വാസമായ സംഭവങ്ങൾ ഇനിയുമേറെയുണ്ട്. ക്രിസ്തു അനേകർക്കു ആശ്വാസമായി തീർന്നതുപോലെ തന്റെ സഭയും മറ്റുള്ളവർക്ക് ഒരു ആശ്വാസമാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ക്രിസ്തുവിനു മാത്രമേ മറ്റുള്ളവരെ ആകർഷിക്കുവാനും, ആശ്വസിപ്പിക്കുവാനും കഴിയുകയുള്ളൂ അതിനാൽ ക്രിസ്തു, സഭയാം നാം ഓരോരുത്തരിലും വസിക്കണം.
സ്ത്രിയുടെ തല പുരുഷൻ എന്നിരിക്കെ, പൊതുവേ നമ്മുടെ സഭ ശുശ്രുഷകളിൽ സ്ത്രീകൾക്കുള്ള സ്വതന്ത്രകുറവ് കാണപ്പെടാരുണ്ട് മാത്രവുമല്ല ചിലർ വിമർശിക്കുകയും ചെയുന്നത് കേട്ടിട്ടുണ്ട്.
ക്രിസ്തുവിന്റെ ഐഹികജീവിതകാലത്ത് ബേഥാന്യയിൽവെച്ചു ഒരു സ്ത്രി വിലയേറിയ പരിമിള തൈലം തന്റെ തലയിൽ ഒഴിച്ചപ്പോൾ ചുറ്റുമുള്ളവരുടെ വിമർശനത്തിനു യേശുവിന്റെ മറുപടി “ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മക്കായി പ്രസ്താവിക്കും” (മത്തായി 26 : 13) എന്നായിരുന്നു.
ദൈവത്തിനായി തങ്ങളുടെ വിലപെട്ടെതെല്ലാം കൊടുക്കുബോൾ വിമർശിക്കുന്ന ലോകത്തിൽ അവയെ ഗണ്യാമാകാതെ നാം ദൈവിക നന്മകളുടെ സുഗന്ധവ്യഞ്ജനം ഈ ലോകത്തിൽ പകരപ്പെടുബോൾ ദൈവം നമ്മെയും വിലമതിക്കുവാൻ ഇടയാകും.
സഭയിലും സമൂഹത്തിലും സ്ത്രികളുടെ പ്രവത്തനങ്ങളെ സദാ വീക്ഷിക്കുന്നവരാണ് ഏറിയപങ്കും. നല്ല മൂല്യങ്ങളെ ഉൾക്കൊണ്ട് സാമൂഹ്യ ജീവിയായി മാറുബോൾ സമൂഹം ആദരിക്കും എന്നതിൽ ഇരുപക്ഷമില്ല.
സ്ത്രീകൾക്കു സമൂഹം കല്പ്പിച്ച ചില അനാവിശ്യ അതിർവരമ്പുകൾ, സഭയുടെ വേർപ്പാടും കൂടിയാകുബോൾ പലരും യേശുവിലേക്ക് ആകർഷിക്കപെടുന്നതിനു വിലങ്ങുതടിയായിമാറുകയാണ്. എന്നാൽ പരിമിളതൈലം പൂശിയ സ്ത്രിയെ ആദരിച്ചും, പാപിനിയായ സ്ത്രിയെ കല്ലെറിയുവാൻ അനുവദിക്കാതെ അവളുടെ പാപം മോചിക്കയും, ചുങ്കകാരാനായ സക്കയികൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത യേശുവിന്റെ മനോഭാവം നമ്മിൽ ഉണ്ടാകണം.
കൂട്ടായ പ്രവർത്തനങ്ങൾക്കു വങ്കരങ്ങളെ ചെയ്തെടുക്കുവാൻ കഴിയും. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ പലവിതത്തിലുള്ള ധർമ്മങ്ങൾ ചെയ്തെടുക്കുവാൻ ദൈവത്താൽ നിയോഗിക്കപെട്ടവർ ലിംഗവ്യത്യാസമെന്നെ പങ്കാളികളായി മാറുമ്പോയാണ് സഭയുടെ പ്രവർത്തനം സുഗമാകുന്നത്.
യേശുവിൽ നിന്നും സഭയിലേക്ക് പകരപെടുന്ന ആശ്വാസം സഭയിൽ നിന്നും സമൂഹത്തിലേക്ക് പകരപെടുബോൾ സമൂഹം ആശ്വാസത്തിന്റെ ഉറവിടമായ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും.
അറിയുവാൻ: #March_8 Intl Women’s Day.
– ബിനു വടക്കുംചേരി
Comments are closed.