വാർത്തക്കപ്പുറം: കോവിഡും പ്രവചനങ്ങളും
സാമൂഹ്യമാധ്യമത്തിലൂടെ ആത്മീയതയുടെ പേരില്‍ പ്രചരിക്കുന്ന അത്ഭുത വീഡിയോ, ആമാനുഷിക പ്രവര്‍ത്തികള്‍, പ്രവചനങ്ങള്‍ തുടങ്ങിയവയുടെ
പിന്നാമ്പുറങ്ങള്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ മറുപടി നല്കുന്ന യുട്യൂബ് പ്രോഗ്രാം ആണ് ‘Tricks’. മജിഷന് ഗോപിനാഥ് മുതുകാടിനു ഒപ്പം പ്രവര്‍ത്തിച്ചിരുന്ന
ഫാസില്‍ ബഷീര്‍ നടത്തുന്ന ‘ട്രിക്സ്’ ന്റെ 25 ആം എപ്പിസോഡില്‍ ഉള്പെടുത്തിട്ടുള്ളത് “കോറോണയെ മുൻകൂട്ടി പ്രവചിച്ചവർ” എന്ന ടൈറ്റിലില്‍ രണ്ടു പേരുടെ
പ്രവചനങ്ങള്‍ ആണ്. അതില്‍ ഒന്ന്, 2020 – ല്‍ ഒരു വൈറസ് ലോകത്തില്‍ വരും എന്നും ഫ്ലൈറ്റുകള്‍, ട്രെയിനുകള്‍ എന്നിവയുടെ സേവനം നിര്‍ത്തും
എന്നൊക്കെ പറയുന്ന ഒരു ദൈവദാസന്റെ പ്രവചനം ആണ്. ഇതേ വീഡിയോയില്‍ തന്നെ അദ്ദേഹം പറയുന്ന വൈറസിന്റെ പേര് ചൂണ്ടിക്കാട്ടിയാണ് ഫാസില്‍
മറുപടി പറയുന്നത്. “ആ പ്രവചനം ‘കോറോണയെ’ കുറിച്ചല്ല എന്നും കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ‘വൈറസ്’ ആയ
‘Wannacry Ransomware’ നെ കുറിച്ചാണ് എന്നും അതെ വീഡിയോ തന്നെ അടിസ്ഥാനമാക്കികൊണ്ട് ഫാസില്‍ സമർത്ഥിക്കുന്നത്.
കോവിഡ് കാലത്ത് സാമൂഹ്യമാധ്യത്തില്‍ പ്രചരിച്ചിരുന്ന മറ്റൊരു വാര്‍ത്ത ആണ് ഇറ്റലിയില്‍ മരണസംഖ്യ ഉയര്‍ന്നപ്പോള്‍ പ്രവചന നിവർത്തീകരണം നടന്നു
എന്നു കൊട്ടിഘോഷിക്കപ്പെട്ട ‘തോഫത്ത്’ എന്ന സ്ഥലത്തെ കുറിച്ചുള്ള വാര്‍ത്ത. എന്നാല്‍ അത് യെരുശലേമിന് അടുത്തുള്ള ബൻഹിന്നോം താഴ്വരയിൽ
ഉള്ള സ്ഥലമാണ് തോഫത്ത് എന്ന് ഷെയര്‍ ചെയ്യപ്പെട്ട പലരും പിന്നീട് ആണ് മനസിലാക്കിയത്.
യിസ്രായേൽ പാപം ചെയ്തതിന്റെ ഫലമായി ദൈവം ശിക്ഷാവിധി നടത്തുന്ന സ്ഥലമാണിത് (യിരെ:7:32, യിരെ:7:31).
ഇത്തരത്തിലുള്ള വീഡിയോകള്‍, വാര്‍ത്തകള്‍ നമ്മെ തേടി എത്തുമ്പോള്‍ അതിന്റെ ആധികാരികത വ്യക്തമായി മനസിലാക്കാന്‍ ശ്രമിക്കാതെ മറ്റുള്ളവരിലേക്ക്
ഷെയര്‍ ചെയ്യുന്ന പ്രവണത വരുത്തിവെക്കുന്ന വിനകള്‍ ചെറുതൊന്നുമല്ല. അതുപോലെ തന്നെ ഒരു മുഴുനീള പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രം
മുറിച്ചെടുത്ത് തോന്നുന്ന ടൈറ്റിലും നല്കി പ്രചരിക്കുന്ന വീഡിയോകളില്‍ പലതും പ്രസംഗ വിഷയവുമായി ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല എന്ന്
മാത്രവുമല്ല ഇതുമൂലം ദൈവനാമം ദുഷിക്കപ്പെടുവാനും കാരണമാകും.
അനേക പ്രവചനങ്ങള്‍ കൃത്യമായി നിറവേറിയ ഒരു ഗ്രന്ഥമാണ് ബൈബിള്‍, ഇനിയും പല പ്രവചനങ്ങളും യാഥാർത്ഥ്യമാകുവാനും ഉണ്ട്.
‘പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല’ എന്ന് വചനം പറയുന്നുണ്ട്.
വചനത്തില്‍ നിന്നും:
“നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” (മത്തായി 24: 6-8)
– ബിനു വടക്കുംചേരി
ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക
For more visits: https://www.binuvadakkencherry.com
Comments are closed.