ശുഭചിന്ത: നല്ല സഖി
‘നല്ല നിമിഷങ്ങൾ മറ്റാരോടെങ്കിലും പങ്കുവെക്കുവാൻ കഴിയാതെ പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് അതുപോലെതന്നെ പങ്കുവെക്കുവാൻ ഒരാൾ കൂടെയുണ്ടെങ്കിൽ ഏതു യാതനയും നാം തരണം ചെയ്യും’
എത്രേ തിരക്കായാലും മക്കളുടെ വിളി കേൾക്കുമ്പോൾ ആ തിരക്ക് മാറ്റിവെക്കുന്നത് ഭൂമിയിലെ പിതാക്കാർ ചെയ്യുമെങ്കിൽ, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്; നമ്മുടെ സ്വരം ഒന്ന് കേൾക്കുവാൻ എത്ര വാഞ്ചിക്കുന്നു…?
എപ്പോൾ വേണമെങ്കിലും, എവിടെ ഇരുന്നു പ്രാർത്ഥിച്ചാലും കേൾക്കുന്ന ദൈവത്തിന്റെ ആ മഹാകാരുണ്യം നമ്മുടെ തിരക്കുകളിൽ മറന്നു പോകരുത് !!
ഉടയോനെ, ദുഃഖങ്ങൾ വരുബോൾ ആശ്രയിക്കുവാൻ മാത്രമല്ല, സന്തോഷവേളയിലും നന്ദി കരേറ്റുവാൻ നമ്മുക്ക് കഴിയണം!
ആർക്കും കടക്കാരനല്ലാത്ത,
വാക്കു മാറാത്ത
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാകുന്നു
ആ നല്ല സഖിയെ രുചിച്ചറിയാം ഈ ജീവിതയാത്രയിൽ.
ശുഭദിനം | ബി.വി
Comments are closed.