വലിയവാൻ ആർ ?
ശുഭചിന്ത:
എന്നേക്കാൾ വലിയവാൻ എന്റെ പിന്നാലെ വരുന്നവാനാനെന്നു ചൂണ്ടികാണിച്ച യോഹന്നാൻ സ്നാപകന്റെ മാതൃക വിസ്മരിച്ചു തുടങ്ങിയ ഇന്നത്തെ അത്മഗോളത്തിൽ
“ഞാൻ ആകുന്നവൻ ഞാൻ” എന്നുര ചെയ്തവനെ ചൂണ്ടികാണിക്കാതെ സ്വയം ‘ഞാൻ …ഞാൻ ..’ എന്ന് പറഞ്ഞു പ്രസംഗ പാടവംകൊണ്ടും നവമാധ്യമ സ്വാധീനത്താലും വിശാല വേദികൾ പിടിച്ചടക്കി അപ്പനിൽ നിന്നും അവകാശങ്ങളും അനുഗ്രഹങ്ങളും കൈവശമാക്കി അപ്പനിൽ നിന്ന് അകന്നുകൊണ്ട് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് അപ്പന്റെ പേരും ചൊല്ലി അനുഗ്രഹത്തിന്റെയും അത്ഭുതങ്ങളുടെയും മായ ലോകം സൃഷ്ട്ടിച്ചു അത്മീയത്തെ ധൂർത്തടിക്കുന്ന മുടിയപുത്രന്മാരുടെ ദുരന്തയാത്ര എല്ലാം നഷ്ട്ടപെടുമ്പോൾ, ‘സുബോധം ‘ കൈവരിക്കുന്ന നാളിൽ ‘ഞാൻ’ ശൂന്യനാനെന്നും എന്നേക്കാൾ വലിയവാൻ എന്റെ പിതാവാനെന്നും തിരിച്ചറിയും.
ശുഭദിനം | ബി വി
Comments are closed.