എഡിറ്റോറിയല്‍: ബസ് അപകടങ്ങൾ – ഇനി ഉണ്ടാവാതിരിക്കട്ടെ! | ബിനു വടക്കുംചേരി
വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി 9 പേർ മരിച്ച സംഭവം അടിവരെയിട്ടു പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ പലതും നാം സൂക്ഷ്മായി നീരിക്ഷിച്ചു അത്തരത്തിലുള്ള അപകടങ്ങളെ തടയുവാനുള്ള മുന്‍കരുതല്‍ എടുത്ത് ഓരോ ജീവന് രക്ഷികേണ്ടതും നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്.
ഈ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ പുതിയ പാസഞ്ചര്‍ വാഹനങ്ങളില്‍ ആറു സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും എന്ന് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചെങ്കിലും ചെറുകാര്‍ മുതല്‍ എല്ലാ മോഡലിലും ഈ നിയമം നടപ്പിലാക്കണമെങ്കില്‍ നിലവിലെ പ്രതിവര്‍ഷ ഉല്‍പ്പാദന ക്ഷമത അറുപത് ലക്ഷത്തില്‍ നിന്നും ഒരു കോടിയിലേറെ വേണ്ടി വരും എന്നതിനാല്‍ വാഹന നിര്‍മാതാക്കളുടെ അപേക്ഷ മൂലം 2024 വരെ അവര്‍ക്ക് സമയം നീട്ടികൊടുത്തിരിക്കുകയാണ്. ഇവിടെ നാം ചിന്തികേണ്ടത് നാലും അഞ്ചും യാത്രകാര്‍ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങളേക്കാള്‍ കൂടുതല്‍ സുരുക്ഷ ഉറപ്പ് വരുത്തേണ്ടത് നാല്പതിലേറെ യാത്രക്കാരുമായി സഞ്ചരിക്കുന്ന ബസുകളില്‍ ആണ്.
മോട്ടോര്‍ വകുപ്പിന്റെ കണ്ണ് വെട്ടിച്ചു പല നിയമങ്ങളുടെ അതിര് വരമ്പുകള്‍ ചാടികടന്നും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ബസിനെ “ട്രെണ്ടിംഗ്” ആക്കി കൂടുതല്‍ ബിസ്സിനെസ്സ് നേടുക എന്നത് മാത്രം ആണ് ഇവരുടെ ലക്ഷ്യം. ഇത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൃത്യമായി നടപടി സ്വീകരികരിക്കണം. പ്രത്യേകിച്ചു പതിനെട്ട് വയസിനു താഴെയുള്ളവരുടെ യാത്ര വാഹനങ്ങല്‍ തിരഞ്ഞെടുക്കുന്നതില്‍ അധ്യാപകർക്കും രക്ഷിതകള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശം നല്കികൊണ്ടും നിയമലംഘനം നടത്താത്ത വണ്ടികളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കുവാനുള്ള സംവിധാനം കൊണ്ടുവരുകയാണെങ്കില്‍ നല്ലതായിരിക്കും. അതുപോലെത്തന്നെ ‘അസുര’ വേഗത്തില്‍ ചീരിപാഴുന്ന വണ്ടികള്‍ക്ക് വേഗപൂട്ട് വേഗത്തില്‍ ആക്കണം.
കേരളനിരത്തില്‍ ഓടുന്ന പല ബസുകളും ട്രക്കിന്റെ ചെയ്സില്‍ (Chase) ബോഡി നിര്‍മിച്ചു ബസ് ആക്കി മാറ്റുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം വണ്ടികള്‍ അമിത വേഗത്തില്‍ പോയാല്‍ ബോഡിറോള്‍ കൂടുകയും കൻണ്ട്രോൾ നഷ്ട്ടപെടുവാനുള്ളസാധ്യതയേരുകയും ചെയുന്നു. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വോള്‍വോ പോലുള്ള വാഹനങ്ങളില്‍ സുഖകരമായയാത്ര പ്രദാനംചെയ്യുന്നതോടൊപ്പം സ്ഥിരത കൈവരിക്കാനും സഹായിക്കുന്നു.
ADAS (Advanced driver-assistance system), ABS, EBD, LINE ASSIST, 360 / REVERSE CAMERA തുടങ്ങിയുള്ള നുതന സാങ്കേതികവിദ്യകള്‍ നിര്‍ബന്ധമാക്കികൊണ്ട് യാത്രകരുടെ ആഘോഷങ്ങളെക്കാള്‍, ജീവന് പ്രാധാനം നല്‍കികൊണ്ടുള്ള നിയമനടപടികള്‍ സര്‍ക്കാര്‍തലങ്ങളില്‍ നിന്നും ഉണ്ടാവണം.
ചില ദിവസം മുന്‍പ് ഖത്തറില്‍ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഒരു കുഞ്ഞിന്റെ ജീവന് നഷ്ട്ടപെട്ടപ്പോള്‍ ആ വിദ്യാലയം തന്നെ അടപ്പിച്ചു. ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയുവാന്‍ പ്രേരിപ്പിക്കും.
ഈ ദാരുണമായ സംഭവം എന്റെ സ്വദേശത്ത് നടന്നത് എന്നറിഞ്ഞപ്പോള്‍ മുതല്‍ വിഷമമുണ്ടായി,
മരണസംഖ്യ ഉയർന്നപ്പോൾ ദുഃഖത്തിന്റെ ആക്കം കൂടി. വര്‍ഷങ്ങള്‍ കാത്തിരുന്ന് ലഭിച്ച കുഞ്ഞിന്റെ
വേര്‍പാടിന്റെ വാര്‍ത്ത എല്ലാവരെയുംപോലെ എന്നെയും അസ്വസ്ഥപ്പെടുത്തി. വേര്‍പാടിന്റെ
ദുഖത്തിലായിരിക്കുന്ന കുടുംബങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്ത്തികാതിരിക്കുവാന് പ്രാര്‍ത്ഥിച്ചുകൊണ്ട്
വിടപറഞ്ഞ പ്രിപ്പെട്ടവര്ക്ക് കണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.
Comments are closed.