ഭാവന: ഉന്തുന്ത്… ഉന്തുന്ത്… ആളെ ഉന്ത്

 ഉന്തുന്ത്…ഉന്തുന്ത്.. ഉന്തുന്ത്…ഉന്തുന്ത് (2) ആളെ ഉന്ത് ! പണ്ട് ചതുരംഗ കളിയിൽ രാജാവിനെ രക്ഷിക്കാൻ രാഞ്ജി പാടിയ ഈ വരികൾ ‍ സമകാല അത്മീയഗോളത്തിലെ ചില ശുശ്രുഷകളുമായി സാമ്യം കണ്ടതിൽ നിന്നും ഉരിതിരിഞ്ഞ ഈ ഭാവന അതീമയത്തിലെ കള്ള നാണയങ്ങളിലേക്ക് ഒരു എത്തിനോട്ടം മാത്രം.

പതിവുപോലെ ഇന്നും ആരാധന കഴിഞ്ഞഞ്ഞപ്പോൾ നോട്ടീസ് കിട്ടി! മടക്ക യാത്രയിൽ കൈയിലിരുന്ന 100 mm ന്റെ ഒരു മള്‍ട്ടി കളർ നോട്ടീസ് വായിച്ചു. വായിൽ കൊള്ളാത്ത ഇംഗ്ലീഷ്  അക്ഷരങ്ങളിൽ വര്‍ഷവും കുട്ടിയിന്നക്കിയ പവർ മീറ്റിംഗിന്റെ നോട്ടീസ് ആയിരുന്നാതു. അത്ഭുതങ്ങൾ നേരിൽ കാണാം എന്നെഴുതിയ നോട്ടീസിൽ പ്രസംഗങ്ങകന്റെ പേരും നല്ല വലുപ്പത്തിൽ കൊടുത്തിട്ടുണ്ട്‌.

എന്തോ ‘റവ’ ഒന്നും കണ്ടില്ല ഇപ്പോൾ ‍ ഈ കാര്യത്തിൽ അല്‍പ്പം തിരിച്ചറിവ് അത്മീയ ഗോളത്തിൽ ഉണ്ടായതിൽ സന്തോഷം ഉണ്ട് (പണ്ട്  റവ,മോസ്റ്റ്, അപോസ്റ്റിൽ, ഡോക്ടർ…എന്തൊക്കയോ ഉണ്ടായിരുന്നു).

എന്തായാലും പവർ കോണ്‍ഫെറന്‍സിൽ പങ്കെടുക്കാൻ ഞാനും ലില്ലികുട്ടിയും തീരുമാനിച്ചു.

 

ഏവര്‍ക്കും സ്വാഗതം എന്നെഴുതിയ ജാലകത്തിലൂടെ ഞങ്ങൾ‍ പ്രവേശിച്ചു. ഗായകസംഘം പാട്ടു പാടുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥനക്ക് ശേഷം പ്രസംഗികൻ കുറി വാക്യത്തോടെ  ശുശ്രുഷ ആരംഭിച്ചു. അല്‍പ്പനേരത്തിനു ശേഷം സ്റ്റേജിൽ‍ നിന്നും ഇറങ്ങിയ പ്രാസംഗികൻ തന്റെ കൈ വിശ്വാസികളുടെ തലയിൽ വെച്ച് പ്രാര്‍ഥിക്കാൻ‍ തുടങ്ങി…

ചിലർ‍ ഇതാ വീഴുന്നു… ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആളുകൾ വീഴുന്നു… പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു എന്‍റെ അരികിൽ എത്തി … ഞാൻ‍ അല്‍പ്പം തയ്യാറെടുപ്പോടെ ഒരു കാൽ മുന്നോട്ടും മറ്റേ കാൽ പുറകോട്ടും ആയി ബാലന്‍സ് ചെയ്തു നിന്നു.

ഇതാ എന്റെ തലയിലും കൈ പതിച്ചു… ചെറിയ രീതിയിൽ ഉന്തൽ അനുഭവപെട്ടു പക്ഷെ ഞാൻ ബാലന്‍സ് ചെയ്തതിനാൽ തടി തപ്പി… യഥാര്‍ത്ഥ ആത്മാവിന്റെ പ്രവര്‍ത്തനം അണെങ്കിൽ ഉന്തി വീഴുത്തേണ്ട കാര്യം ഉണ്ടോ..? വീണവർ വീണവർ എഴുന്നേറ്റു പൊടി തൂത്തു കളയുന്നുണ്ടായിരുന്നു. ഞാൻ മെല്ലെ ലില്ലിക്കുട്ടിയെ നോക്കി, കണ്ണുകൾ കൊണ്ട് കഥകളി കളിച്ചു കാര്യം മനസിലാക്കി കൊടുത്തു. ഒരു വട്ടം നടു ഉളുക്കിയത്തിന്റെ വേദന ഇപ്പോഴും അവളിൽ മാറിട്ടില്ല… ഇനി ഒന്നും കൂടി വീഴാനുഉള്ള ശേഷി ഇല്ലാത്തതിനാൽ ഞങ്ങൾ മെല്ലെ സ്ഥലം കാലിയാക്കി.

 

എന്തൊകെ പറഞ്ഞാലും ലില്ലിക്കുട്ടിക്കു ഇതിൽ വിശ്വാസമാണ്. ഒരിക്കൽ‍ ഇതുപോലത്തെ ഒരു യോഗത്തിൽ‍ പങ്കെടുത്തപ്പോൾ അവള്‍ക്കു സൗഖ്യം ലഭിച്ചതാന്നു. പക്ഷെ അന്നൊന്നും ഉന്തൽ ഇല്ലായിരുന്നു.

 

പ്രകടന്ന പ്രഹസനത്തിലൂടെ അത്മീയത്തിൽ കുടിയേറിയ കള്ളാ നാണയങ്ങളെ ആത്മാവിൽ  തിരിച്ചറിഞ്ഞു മുന്നോട്ടു പോകാൻ‍ നാം തയ്യറാകണം. ഇതെല്ലം മുന്‍കൂട്ടി കണ്ട നമ്മുടെ നാഥൻ മുന്നറിയിപ്പ് തന്നതു ‘അന്ത്യകാലത്ത് കള്ളാ പ്രവാചകന്മാർ ഉണ്ടാകും എന്നും, എന്റെ പേര്‍ പറഞ്ഞു പലരും സഭയെ വഴി തെറ്റിക്കാൻ ചിലർ ഉയര്‍ക്കും’ എന്നും,

അതു നമുക്ക് ഓര്‍ക്കാം…

ആകയാൽ‍ പ്രിയ ദൈവമക്കളേ, ഈ അന്ത്യകാലത്ത് നമ്മുടെ വിശ്വസതിനായി പോരാടിയും, സത്യത്തെ മുറുകെ പിടിച്ചും, പ്രത്യാശ പുതുക്കി നമ്മുടെ നാഥനെ വരവേല്‍ക്കാൻ ഒരുങ്ങാം.

അതിനായി ദൈവം നമ്മെ സഹായികട്ടേ.

ബി.വി

Comments are closed.