ഭാവന: കാല്‍വരിയിൽ നിന്നും തത്സമയ സംപ്രഷണം 

കാല്‍വരിയിൽ നിന്നും തത്സമയ സംപ്രഷണം

ത്മീയവാണി തത്സമയ സംപ്രഷണ പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

ഇന്ന് ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ വാര്‍ത്തയുടെ തത്സമയ സംപ്രഷണം കാണാം.

>>ചരിത്രത്തിൽ ആദ്യമായി റോമൻ‍ ഇമ്പിരിയൻ മുദ്രകളെ തകര്‍ത്തു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു

ക്രിസ്തുവിന്റെ കല്ലറക്കു കാവൽ ‍നിന്ന ഒരു പട്ടാളകാരൻ ഇപ്പോൾ ‍നമ്മോടൊപ്പം ചേരുന്നു….

>>വാസ്തവത്തിൽ ‍ എന്താണ് സംഭവിച്ചത് ? റോമൻ ‍പട്ടാളകാരുടെ വീഴ്ചയാണോ ഇതിനു കാരണം?

>റോമൻ ഇന്റലിജൻസിനു മുന്‍പ്‌ തന്നെ ഈ വിവരം ലഭിച്ചിരുന്നു, അതിനാൽ കാവൽ‍ ശക്തിപെടുത്തി.

2 മണിക്കൂർ കൂടുമ്പോൾ‍ 8 പട്ടാളക്കാർ അടങ്ങുന്ന 2 ബറ്റാലിയൻ കല്ലറയുടെ വലതും ഇടതും വശത്ത് കാവൽ നിന്നിരുന്നു. കൂടാതെ മറ്റു കല്ലറകളെക്കാൾ വലിപ്പത്തിലും, ഭാരത്തിലുമുള്ള കല്ലുകൊണ്ടാന്നു കല്ലറ അടച്ചു റോമൻ മുദ്രയും പതിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാരിൽ ആരെങ്കിലും കല്ലറയിൽ നിന്നും മൃതദേഹം എടുത്തിട്ട് ക്രിസ്തു ഉയര്‍ത്തു എന്ന് പറയാതിരിക്കാൻ വേണ്ടി ഞങ്ങൾ‍ ശക്തമായ കാവലായിരുന്നു ഏര്‍പ്പെടുത്തിയതു. എന്നാൽ അസാധാരണ ശക്തിയാൽ റോമൻ‍ മുദ്രകളെ തകര്‍ത്തു ക്രിസ്തു ഉയര്‍ത്തു എന്നതാണ് സത്യം.

>>ഇതോടേ മൂന്നാം നാൾ ഉയര്‍ക്കും എന്ന ക്രിസ്തുവിന്റെ പ്രവചനം നിവര്‍ത്തിയായി.

ഇപ്പോൾ കിട്ടിയ വാര്‍ത്ത‍, യേശുവിനെ ഒറ്റികൊടുത്ത യുദാസ്‌ മരിച്ചനിലയിൽ‍!

യുദാസിന്റെ മരണം ആത്മഹത്യ ആയിരുന്നു എന്ന് സ്ഥിധികരിച്ചു. മരത്തിൽ‍ തൂങ്ങി മരിച്ച നിലയിലാന്നു കാണപെടുന്നത്. ഒരു പക്ഷെ ഇതു ആദ്യമായിട്ടായിരിക്കാം ഒരാൾ ആത്മഹത്യക്കായി മരത്തിൽ തൂങ്ങുന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നത്. താൻ യേശുവിനെ ഒറ്റി കൊടുത്തതിൽ‍ മനംനൊന്ത് യേശുവിനെ കാണിച്ചു കൊടുത്തപ്പോൾ കിട്ടിയ 30 വെള്ളികാശു വലിച്ചെറിഞ്ഞതിന്നു ശേഷമായിരുന്നു മരണം. കുറ്റങ്ങൾ ഏറ്റു പറഞ്ഞിരുന്നെങ്കിൽ യേശുവിൽ നിന്നും പാപ മോചനം ലഭിക്കുമായിരുന്നു, എന്നാൽ താൻ അതിനൊന്നും മുതിരാതെയായിരുന്നു ജീവനൊടുക്കിയത്.

 

>> ഇപ്പോൾ ക്രിസ്തുവിന്‍റെ ശിക്ഷൻ‍ പത്രോസ് നമ്മോടൊപ്പം ചേരുന്നു….

പത്രോസ്, താങ്കൾക്കു എന്താണു പറയാന്നുള്ളത്..?

…………………………………….

ഹലോ…ഹലോ…കേള്‍ക്കാമോ…

അദ്ദേഹം പ്രതികരിക്കാൻ തയ്യാറാകുന്നില്ല, കാരണം യേശുവിനെ മൂന്ന് വട്ടം തള്ളി പറഞ്ഞതിന്റെ ദുഖത്തിൽ ആകാം. ഇത് ക്രിസ്തു നേരത്തെ തന്നെ പറഞ്ഞിരുന്നു, കോഴി കൂകും മുന്‍പ് 3 വട്ടം താൻ യേശുവിനെ  തള്ളി പറയും എന്ന ക്രിസ്തുവിന്റെ മറ്റൊരു പ്രവചനംകൂടി ഇതോടെ നിവര്‍ത്തിയായി.

 

മറ്റു വാര്‍ത്തകളിലേക്ക് പോകും മുന്‍പ്‌ ഒരു ചെറിയ ഇടവേള

ഫ്ലാഷ് ന്യൂസ്‌ നിങ്ങള്‍ക്കായി അവതരിപ്പിച്ചത്

‘ഗിലെയാദിലെ തൈലം…’

>ശാരിരിക രോഗത്തിനും ആത്മീയ രോഗത്തിനും ഉപയോഗിക്കാവുന്ന ഒരേ ഒരു ഒറ്റമൂലി….’ ഗിലെയാദിലെ തൈലം

>കാല്‍വരിയിൽ നിന്നും നേരിട്ട് ഇറുകുമതി ചെയ്ത (Made in Kalvery) ഈ ‘തൈലം’ പാര്‍ശ്വഫലങ്ങളോ മായമോ ചേര്‍ക്കാത്ത ഉത്തരവാദിത്വമുള്ള തൈലമാന്നു.

>പുരാതന സര്‍പ്പം കടിച്ച് സകല മനുഷ്യരുടെയും രക്തത്തിൽ അലിഞ്ഞു ചേര്‍ന്ന പാപത്തിന്റെ വിടുതലിനു പുണ്യാഹരക്തവുമായി വന്ന യേശുക്രിസ്തുവിന്റെ ജീവരക്തം ഈ ‘തൈലത്തിൽ ഉണ്ട്.

>ദുര്‍നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശ്യാഡ്യം, ഇരുപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെരികൂത്ത് എന്നീ 15 കൂട്ടം രോഗത്തിനു ഒരേ ഒരു ഒറ്റമൂലിയാണ് ‘ ഗിലെയാദിലെ തൈലം’

>കൂടാതെ ചൂടോ, അവിയോ പിടികാതെ തന്നെ യവ്വനം കയുകനെപോലെ പുതുക്കി വരുവാൻ‍ വളരെ ഫലപ്രദമാണ്‌ ‘ ഗിലെയാദിലെ തൈലം’

ഇന്ന് തന്നെ വാങ്ങുക ………..’ ഗിലെയാദിലെ തൈലം’

{# യിര്യമാവ് 8:22}

…………………………………………………….

 

>>വാര്‍ത്തകൾ ‍ തുടരുന്നു…

ഇപ്പോൾ കിട്ടിയ വാര്‍ത്ത‍… ക്രിസ്തു പലയിടങ്ങളിൽ പ്രത്യഷപെടുന്നു!!!

 

ഇപ്പോൾ യാക്കോബിന്റെ അമ്മ ലൈനിൽ ‍ ഉണ്ട് (on phone)

ഹലോ… കേള്‍ക്കാമോ…?

മാറിയ: കേള്‍ക്കാം…

>>എങ്ങനെ ആയിരുന്നു ക്രിസ്തു പ്രത്യക്ഷപെട്ടത്, എവിടേ വെച്ചായിരുന്നു….??

മാറിയ: ഞായറാഴ്ച… ഞാനും, മഗ്‌ദലക്കാരി മറിയയും, ശലോമയും ശബത്തു കഴിഞ്ഞപ്പോൾ യേശുവിന്റെ ശരിരത്തിൽ സുഗന്ധവര്‍ഗ്ഗം പൂശുവാൻ ‍ കല്ലറക്കൽ ‍ ചെന്നു, കല്ലറയുടെ വാതിൽ ‍ ‘ആർ നമ്മുക്കായി തുറക്കും..??’ എന്നു ഞങ്ങൾ ‍ വ്യകുലപ്പെട്ടെങ്കിലും വിശ്വാസത്തോടെ അവിടെ ചെന്നു.

ഞങ്ങൾ ‍ നോക്കിയപ്പോൾ ‍ കല്ല്‌ ഉരുട്ടി നീക്കിയതായി കണ്ടു, അത് ഏറ്റവും വലിയതായിരുന്നു. കല്ലറക്ക് അകത്തു കടക്കാൻ ശ്രമിച്ചപ്പോൾ‍ അവിടെ ഒരു വെള്ള നീലയങ്കി ധരിച്ച ബാല്യകാരനെ കണ്ട് ഞങ്ങൾ പേടിച്ചുപോയി.

അപ്പോൾ ആ ബാല്യകാരൻ ഞങ്ങളോട്

“ഭ്രമിക്കണ്ട… ക്രൂശിക്കപെട്ട നസ്രായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നുവോ..?  അവൻ‍ ഇവിടെ ഇല്ല അവൻ ഉയര്‍ത്തെഴുന്നേറ്റു”

എന്ന് പറഞ്ഞു, പിന്നീട് യേശുവിനെ വെച്ച സ്ഥലം കാണിച്ചു തന്നു. യേശുവിന്റെ ശരിരം ചൂറ്റിയ ശീല മാത്രമേ ഞങ്ങള്‍ക്കു കാണുവാൻ സാധിച്ചിരുന്നുള്ളൂ. ഞങ്ങളോട് ശിക്ഷന്മാരെ അറിയിക്കാനും, മുന്‍പേ ഞങ്ങളോട് പറഞ്ഞത് പോലെ ഗലിലയിൽ കാണും എന്നും പറഞ്ഞു.

നന്ദി മാറിയ …ഇത്രനേരം ഞങ്ങളോട് പങ്കിട്ടതിനു

> ഞായറാഴ്ച രാവിലെ ഉയര്‍ത്ത യേശു, ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്‌ദലക്കാരി മറിയക്കാന്നു ആദ്യം പ്രത്യഷപെട്ടതെന്ന വാര്‍ത്തയാന്നു ഇപ്പോൾ ‍ ലഭിച്ചിരിക്കുന്നത്.

അപ്പോൾ ‍തന്നെ ഏമ്മുവുസിൽ യേശുവിന്റെ രണ്ടു ശിക്ഷ്യന്മാരെ കണ്ടതായി വാര്‍ത്ത‍ കിട്ടിയിരിക്കുന്നു.

ഇപ്പോൾ ഞങ്ങളുടെ റിപ്പോര്‍ട്ടർ ഏമ്മുവുസിൽ നിന്നും ചേരുന്നു…

റിപ്പോര്‍ട്ടർ: “ബിനു , ഇന്ന് (ഞായറാഴ്ചച) രാവിലെയായിരുന്നു യേശുവിന്റെ ശിക്ഷന്മാരിൽ‍ രണ്ടു പേര്‍  7 നാഴിക ദൂരമുള്ള ഏമ്മുവുസിലേക്ക് യാത്ര തിരിച്ചത്. യെരുശലേം ദേവാലയത്തിൽ ആരാധനക്കായി പ്രവാസികളായ യെഹുദർ ഉള്‍പ്പെടെ എല്ലാവരും ഒത്തുകൂടിയിരിക്കുബോൾ ആണ് ദേവാലയത്തിലെ ആരാധന ഉപേഷിട്ടു ഇവർ  ഏമ്മുവുസിലേക്ക്  യാത്രയായത്.

യാത്രകിടയിൽ ഒരാൾ‍ ഇവരോടൊപ്പം ചേരുകയായിരുന്നു. ഇവരുടെ പ്രധാന ചര്‍ച്ച വിഷയം ‘ക്രിസ്തുവിന്റെ ഉയര്‍പ്പ് ‘ തന്നെയായിരുന്നു.  അവരുടെ ആത്മീയ അന്ധതമൂലം കൂടെയുള്ള ക്രിസ്തുവിനെ തിരിച്ചറിയാൻ സാധിച്ചില്ല. ഒടുവിൽ അവർ ഭക്ഷിക്കാൻ ഇരുന്നപ്പോൾ അപ്പം എടുത്തി വാഴ്ത്തി അവര്‍ക്ക് കൊടുക്കുന്നിടയിൽ അതു യേശു എന്ന് തിരിച്ചറിയുകയും, യേശു പ്രത്യക്ഷപെട്ടു എന്നറിഞ്ഞപ്പോൾ  അവർ‍ ആശ്ചര്യത്തോടെ യെരുശമിലേക്ക് തിരികെ യാത്രയായി എന്നാണ് അറിയാൻ‍ കയിഞ്ഞത്.

അത്മീയവാണിക്കു വേണ്ടി പേരു പറയാൻ ആഗ്രഹികാത്ത ക്യാമറമാനോപ്പം, ഏമ്മുവുസിൽ നിന്നും റിപ്പോര്‍ട്ടർ‍.

നന്ദി റിപ്പോര്‍ട്ടർ‍.

ഇനി മറ്റു വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

>> മോചിതനായ ബര്‍ന്നബാസ് ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചു!

>> പീലാത്തോസിന് പനി. യേശു ഉയര്‍ത്തു എന്നറിഞ്ഞപ്പോൾ ‍വന്ന ‘പേടി പനിയാണെന്ന് ‘പ്രതിപക്ഷം ആരോപിച്ചു!

 

>> ദേവാലയത്തിലെ തീരുശീല രണ്ടായി കീറി… അടിയന്തര അന്വേഷണത്തിനു റോമ സര്‍ക്കാർ ഉത്തരവിട്ടു!

>> ക്രിസ്തുവിനെ അംഗികരികാതെ യഹൂദർ ‍മശിഹാക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു!

>> ചരിത്രം രണ്ടായി തിരിച്ചു, BC (before Christ) യും  AD (anna domane) എന്നും, രാജ്യം പുതുവർഷ ലഹരിയിൽ, പ്രഥമ വര്‍ഷം ആഘോഷിക്കുന്ന ഏവര്‍ക്കും അത്മീയവാണിയുടെ  പുതുവത്സരാശംസകൾ… !!

>> “ആത്മ മന്ന 0001” ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ നേതൃത്തത്തിൽ ‍ “ആത്മ മന്ന 0001”  എന്ന പവർ ‍ കോണ്‍ഫറന്‍സ് പെന്തക്കോസ്തു നാളിൽ നടത്തപ്പെടുന്നു. സ്ഥലം മാര്‍ക്കോസിന്‍റെ മാളിക. അഭിഷേകം പ്രാപിക്കാനായി എല്ലാവരും കടന്നു ചെല്ലണം എന്ന് കമ്മിറ്റി ഭാരവാഹികളുടെ പ്രത്യേക അറിയിപ്പ്.

വാര്‍ത്തകൾ കഴിഞ്ഞു ഇനി അടുത്ത ബുള്ളറ്റ്‌ കര്‍ത്താവു വന്നിലെങ്കിൽ ‍പുതിയ വാര്‍ത്തകളുമായി കാണാം. നന്ദി. നമസ്കാരം !

– വാർത്താ അവതരണം ബി.വി

കൂടുതൽ ഭാവനകൾ നിങ്ങളുടെ ഒഴിവുവേളകളിൽ വായിക്കുവാൻ

മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയുക (ലിങ്ക് താഴെ)

https://play.google.com/store/apps/details?id=com.shalomdesigns2dio.binuvadakkencherry

Comments are closed.