അഭിമുഖം: കൃപയാൽ ജോൺ വിശ്വംഭരൻ

ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവ കൃപയാൽ ആകുന്നു

 

 ദൈവകൃപയാൽ രചിച്ച സത്യാരധന വരികളിലൂടെ ക്രൈസ്തവ സംഗീത ലോകത്തിനു 140 തിൽ പരം ആത്മീയ ഗീതങ്ങൾ സമ്മാനിച്ച ദൈവദാസനുമൊത്തു ബിനു വടക്കുംചേരി നടത്തിയ കൂടികാഴ്ചയിൽ നിന്നും കൃപയാൽ ജോൺ വിശ്വംഭരൻ മനസുതുറന്നപ്പോൾ

 

ന്നത്തെ ക്രൈസ്തവ തലമുറയ്ക്ക് സത്യാരധാന ഗീതങ്ങളുടെ പ്രാധാന്യത പങ്കുവെക്കുനത്തിൽ മുഖ്യപങ്കു വഹിക്കുന്നവരിൽ‍ ഒരാളാണ് കൃപയാൽ‍ ജോൺ‍ വിശ്വംഭരൻ.

മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷ വേലക്കിടയിൽ‍ അനേക പ്രതിസന്തന്ധികൾ‍ കടന്നുവന്നപ്പോഴും ക്രൂശിനെ മാത്രം നോക്കി യാത്ര ചെയ്തപ്പോൾ കൃപയാൽ‍ ദൈവം നല്‍കിയ

വരികളും ഈണവും കോർത്തിണക്കി ചെന്നെത്തിയ യഥാർത്ഥ പാതയിൽ‍ കണ്ടുമുട്ടിയ മഹാദൈവത്തെ സ്തുതിക്കുവാൻ ഗാനങ്ങൾ തയ്യാറാക്കുന്നതാണ്

കൈമുതൽ. “മഹാ ദൈവമേ..മഹാ ദൈവമേ ..” തുടങ്ങി തന്റെ തൂലികയിൽ നിന്നും നിരവധി ഗാനങ്ങൾ പിറന്നപ്പോൾ പുതുതലമുറയും ആ പാട്ടുകൾ ഏറ്റുപാടുവാൻ‍ തുടങ്ങി.

കോട്ടയം ജില്ലയിൽ വാകതാനത്തു ശ്രി അയ്യപ്പന്റെയും കാർത്തിയാനിയുടെയും മകനായി 1948 – ൽ ജനുവരി 25 നു ഒരു ഹൈന്ദവ പശ്ചാത്തത്തിൽ‍ ജനിച്ചു.

പതിനഞ്ചാം വയസിൽ സുഹൃത്തും മാർത്തോമ വിശ്വാസിയുമായ കറിയാച്ചൻ‍ നല്‍കിയ ബൈബിള്‍ വായിക്കാൻ തുടങ്ങിയതോടെ തന്നിൽ നിലനിന്നിരുന്ന

‘മരണ ഭയം’ നീങ്ങിപോയതോടെയാണ് വിശ്വംഭരൻ കൂടുതലായി ദൈവത്തെ അന്വേഷിക്കുകയും തുടർന്ന് 28 ആം വയസിൽ ലഭിച്ച ദർശനപ്രകാരം

1977 ഒക്ടോബർ  രണ്ടാം തിയ്യതി കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് ജലത്തിൽ സാക്ഷികരിച്ചു.

 

ഈ നൂറ്റാണ്ടിലെ ആത്മീയ ലോകത്തിൽ മാതൃകയാക്കാവുന്ന ചുരുക്കും ചില അനുഗ്രഹിക്കപ്പെട്ട സുവിശേഷകരിൽ ഒരാളാണ് ‘കൃപയാൽ ജോൺ വിശ്വംഭരൻ’. ഏത് കോണിലും സുവിശേഷം ലജ്ജകൂടാതെ വിളിച്ചു പറയുവാൻ ധൈര്യമുള്ള ഒരു ദൈവദാസൻ.

കന്യാകുമാരി മുതൽ കാശ്മീർ വരെ മുച്ചക്ര സൈക്കിളിൽ സുവിശേഷം അറിയിച്ച കർത്തൃദാസനനിൽ നിന്നും ഇന്നത്തെ സുവിശേഷകർ ഒത്തിരി പഠികേണ്ടിയിരിക്കുന്നു. ഒരിക്കൽ ശരീര ക്ലേശത്താൽ ആശുപത്രിൽ‍ ചെന്നപ്പോൾ‍ ഡോക്ടർ നല്‍കിയ വേദന സംഹാരി സന്തോഷത്തോടെ നിരസിച്ചുകൊണ്ട് പറഞ്ഞു

“എന്റെ കർത്താവ്‌ എനിക്കായ് ഏറ്റ പീഡകളിൽ ഒരു അംശം പോലുമില്ല ഈ വേദന”. തന്റെ ജീവിതത്തിലെ കഷ്ട്ടതകളും പ്രയാസങ്ങളും രോഗങ്ങളും എല്ലാം വരുമ്പോൾ അതൊരു ഉത്സവമാക്കി മാറ്റുകയാണ് പതിവ്. അതുകൊണ്ടുതന്നെ പട്ടിണികിടന്ന വേളകളിലും ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു സുവിശേഷം പങ്കുവെക്കുവാൻ സാധിച്ച.

‘കൃപയാൽ ജോൺ വിശ്വംഭരൻ കഴിഞ്ഞ 40 വർഷത്തെ സുവിശേഷ വേലക്കിടയിൽ കേരളത്തിൽ‍ ചെന്നെത്താത്ത സ്ഥലങ്ങൾ ഇല്ലായെന്നു തന്നെ പറയാം.

സ്വന്തം ശരീരത്തിൽ വചനങ്ങൾ എഴുതിവെച്ചും ഉച്ചഭാഷിണിയും ലഖുലേഖകളുമായി തന്റെ ഉന്തുവണ്ടിയിൽ സുവിശേഷ യാത്രയുമായി കഴിഞ്ഞ നാളുകൾ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ സാക്ഷിയായി അനേകയിടങ്ങളിൽ‍ അറിഞ്ഞ സത്യം മറ്റുള്ളവരിൽ പങ്കുവെക്കുന്ന ‘കൃപയാൽ ജോൺ വിശ്വംഭരൻ’

മലയാള ക്രൈസ്തവ സമൂഹത്തിനു 140 തിലേറെ അനുഗ്രഹ ഗാനങ്ങൾ  രചിച്ചു ഈണം പകർന്നു നല്കിട്ടുണ്ട്.

ഞാനാകുന്നത് കൃപയാലാകുന്നു‘ എന്ന് എവിടെയും ലജ്ജകൂടാതെ പറയുന്ന അദേഹത്തിന്റെ  ഗാനങ്ങൾ‍ മലയാളി പെന്തകോസ്ത് ജനതയുടെ ആരാധനയിൽ ഒരിക്കലെങ്കിലും

പാടിയിട്ടുള്ള ഗാനങ്ങളായിരിക്കും, അതെല്ലാം പ്രസിദ്ധികരിക്കാനും ഇടയായിട്ടുണ്ട്. വരും തലമുറയ്ക്ക് തന്റെ പാട്ടുകൾ പരിചയപെടുത്താൻ ആരംഭിച്ച വെബ്സൈറ്റ് ആണ്

http://kripayaljohn.com/ ഈ വെബ്സൈറ്റിൽ‍ ഗാനശേഖരത്തോടൊപ്പം അതിന്റെ ട്രാക്ക്, വീഡിയോ ഗാനങ്ങൾ, ട്രാക്റ്റ് എന്നിവ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൌകര്യവും ഒരിക്കിട്ടുണ്ട്.

എല്ലാ ശനിയാഴ്ച്ചയും ഹാർവെസ്റ്റ് ടി വി യിൽ ഇന്ത്യൻ സമയം 1:30 മുതൽ 2.00 pm വരെ ദൈവദാസൻ വചനം ശുശ്രുഷിക്കുന്നു കൂടാതെ പവർ  വിഷൻ ടി വി യിലും സമയം ലഭിക്കുന്ന പോലെ അനുഗ്രഹമായ പരിപാടികൾ ചെയ്തുവരുന്നു.

 

തയ്യാറാക്കിയത് ബിനു വടക്കുംചേരി

Comments are closed.