കവിത: നിൻ സ്നേഹം എൻ വില
നിന്‍ വിരലുകളുടെ പണിയാം
ഭൂമിയെ നോക്കുമ്പോള്‍
മര്‍ത്യന്‍ ഒന്നുമില്ലെങ്കിലും
ഭൂമിയെക്കാള്‍ വിലകല്പ്പിച്ചതോ എന്‍-ആത്മാവിനു
അയ്യോ! ഞാന്‍ അരിഷ്ട്ട മനുഷ്യന്‍
മരണത്തിന്‍ അധീനമാം മീ-മണ്‍കൂടാരത്തിനെ
വിടുവിക്കാന്‍ സ്വന്തത്തിലേക്കു വന്നുവെങ്കിലും
സ്വന്തമായവര്‍ കൈക്കൊണ്ടില്ലലോ നിന്‍-മൊഴിയെ
കാല്‍വരിയില്‍ പാപികള്‍ക്കായി
വിലച്ചീട്ട് എഴുതി തൂക്കി
രക്ഷകന്റെ നിണത്താല്‍ വിലയ്ക്ക് വാങ്ങി
മാനവരെ തന്‍-സ്നേഹത്താല്‍
മനുഷ്യപുത്രന്മാരെ ദൈവ പുത്രന്മാരാക്കാന്‍
ദൈവപുത്രന്‍ മനുഷ്യ പുത്രനായി
മാനവഹൃദയമാം ആലയത്തില്‍
ജീവിപ്പാന്‍ സ്വജീവന്‍ വെടിഞ്ഞു താന്‍-ഇഹത്തില്‍
എന്നെ രക്ഷിക്കുവാന്‍ മരിച്ചവന്‍
എന്നെ സൂക്ഷിക്കുവാന്‍ ജീവിക്കുന്നതിനാല്‍
ഈ നല്‍-പ്രത്യാശയാല്‍ ജീവിച്ചീടും
നിത്യതവരെ അടിയന്‍ നിന്‍-കൃപയാല്‍
– ബിനു വടക്കുംചേരി
ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT For more visit: https://www.binuvadakkencherry.com
Comments are closed.