ചെറുകഥ: സാമർഥ്യമുള്ള ഭാര്യ

പുറത്തു നല്ല മഴ! അൽപ്പം വൈകി എഴുന്നേറ്റ മാത്യുച്ചായൻ രാവിലെ കെട്ടിയോൾ കൊണ്ടുവെച്ച ചായയിൽ മുത്തമിട്ടതും ഒരു വിളി

“എടി… ലില്ലിക്കുട്ടിയെ….. ഈ ചായ ഒന്ന് ചൂടാക്കിയെ ”

“ദാ … വരുന്നു ” ലില്ലിക്കുട്ടി അടുക്കളയിലെ തിരക്കുകൾക്കിടയിൽ നിന്നും ശബ്‌ദിച്ചു.

ഇന്നലെ വൈകി വീട്ടിൽ എത്തിയ ഇതിയാൻ ഒരു അക്ഷരം പോലും മിണ്ടാതെ കിടന്നതാ, എന്നിട്ടിപ്പോളാ എഴുന്നേറ്റത്

 

“എന്താ, ഒരു വൽലായ്മ്മ?” ചൂടാക്കിയ ചായ നൽകികൊണ്ട് ലില്ലികുട്ടി ചോദിച്ചു

ബുദ്ധിമാൻ എന്ന് സ്വയം നടിക്കുന്ന മാത്യുച്ചായൻ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ

വിവരകേട്എഴുന്നുള്ളികാതെ ഒന്ന് മിണ്ടാതെയിരിക്കുമോ എന്ന് ശാസിക്കുന്നാളാണ്.

പതിവിനു വിരോധമായി ആ ഡയലോഗിനു പകരം അദ്ദേഹം മനസ്സ് തുറന്നു.

തന്റെ പ്രധാന ഉപജീവന മാർഗ്ഗമായ കോഴി ഫാം താഴ്ന്ന നിലത്തായതിനാൽ  മഴ പെയ്തു വെള്ളം കേറിയപ്പോൾ ‍ താൻ ‍ വളർയിരുന്ന കുറെ കോഴികൾ ചത്തു പൊയ് .

കഴിഞ്ഞ മഴകാലത്തെപ്പോലെ ഇത്തവണയും മഴ ആവർത്തിച്ചപ്പോൾ ഒത്തിരി ധനനഷ്ടം നേരിട്ടൂ.

ഈ പ്രശ്നത്തിനു ഒരു പരിഹാരം കാണാൻ സ്വയം ശ്രമിച്ചെങ്കിലും എല്ലാം വിഫലശ്രമമായി.

 

ഇവിടെ വേറെ ഒരു ഫാം കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ് എന്നറിയാവുന്ന

അവൾ ഭർത്താവിനെ കുറ്റപെടുത്താതെ, താൻ ‍ എന്ത് പറഞ്ഞാലും അംഗീകരിച്ചില്ലെങ്കിലും നഷ്ട കച്ചവടത്തിൽ മാനസികമായി തകർന്നിരിക്കുന്ന അച്ചായനു

നല്ലൊരു പോംവഴി പറഞ്ഞുകൊടുത്തുകൊണ്ട് അടുക്കളയിലേക്കു പോയ്മറഞ്ഞു,

 

“മനുഷ്യ ഈ കോഴി കച്ചവടം നിർത്തിയിട്ടു  താറാവ് വാങ്ങി വളർത്തിയാൽ‍ പോരെ? ”

 

താൻ എത്രേ ആലോചിട്ടും ഒരു വഴി കാണാത്ത സ്ഥാനത്ത് വളരെ ലളിതമായി തനിക്കു ഉത്തരം നൽകിയ  ഭാര്യക്ക് തന്നെക്കാൾ ബുദ്ധിയുണ്ടെന്നും ഒപ്പം സാമർഥ്യമുള്ള ഭാര്യ ഭർത്താവിനു ഒരു കിരീടം തന്നെയെന്ന് അയാൾ തിരിച്ചറിഞ്ഞു.

 

അവസാനം ഒരുവാക്ക്:

‘ഞാൻ ‍’ എന്ന അവസ്ഥയിൽ ‍ നിന്നും ‘ നമ്മൾ എന്ന ഭാവത്തിലേക്കുള്ള മാറ്റമാണ് “കുടുബ ജീവിതം”.

ഇന്ന് വർദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾ ഒരുമിച്ചുള്ള തീരുമാനം ‍ എടുക്കു ന്നതിനുള്ള പാളിച്ചയെന്നു പറയാം. ഇത്തരത്തിലുള്ള ചെറിയ പാളിച്ചകൾ

കുടുംബ ജീവിതത്തിൽ വിള്ളൽ വീഴ്ത്തുവാൻ കെൽപ്പുള്ളതാണ്. പരസ്പരം അംഗികരിച്ചും, കൂട്ടായുള്ള തീരുമാനങ്ങൾ‍ എടുക്കുന്നത് കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനു നല്ലതാണു.

നല്ലൊരു കുടുംബം സമൂഹത്തിനു മാത്രമല്ല സഭക്കും അനുഗ്രഹമാണ്!

“ആലോചന ഇല്ലഞ്ഞാൽ ഉദ്ദേശ്യങ്ങൾ‍ സാധികാതെ പോകുന്നു. ആലോച്ചന ക്കാരുടെ ബഹുത്യത്തിലോ അവ സാധിക്കുന്നു” (സാദൃശ്യം 15: 22) എന്ന വചനം ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്

 

വായനക്കായി : സദൃ. 31:10 മു 26

 

-ബിനു വടക്കുംചേരി

Comments are closed.