ചെറുകഥ: മയക്കത്തിൽ നിന്നും…
മയക്കത്തിൽ നിന്നും…
“എന്നാ പോയിട്ട് വരാം…” ലില്ലിക്കുട്ടിയോട് യാത്ര പറഞ്ഞു മാത്തനും, മിനിമോളും വീട്ടിനിറങ്ങി. നടക്കുനിടയിൽ മാത്തന്റെ സുഹൃത്ത് ചോദിച്ചു “എങ്ങോട്ടാ പോകുന്നെ…? “മോളെ B.Sc Nursing നു ചേർക്കുവാനായി ബാംഗ്ലൂരിലേക്കാണ്, നാളെ കഴിഞ്ഞേ ഞാൻ ഇവിടെ തിരിച്ചെത്തു മാത്തൻ മറുപടി പറഞ്ഞു.
അങ്ങനെ മിനിമോൾക്ക് അഡ്മിഷൻ കിട്ടി. മോളെ ഹോസ്റ്റലിലാക്കിയതിനു ശേഷം അല്പ്പം ഉപദേശിച്ചുകൊണ്ട് മാത്തൻ കോളേജിൽ നിന്നും യാത്രയായി.
പുതിയ വിദ്യാർത്ഥികളെ പരിചയപ്പെടാൻ എന്നപേരിൽ സീനിയർസ് റാഗ്ഗിംഗ് ആരംഭിച്ചു. ഭീതി നിറഞ്ഞ ആദ്യ നാളുകളിൽ മിനിമോൾ ധൈര്യം കൈവിടാതെ അവർക്കു മുന്നിൽ പിടിച്ചു നിന്നു. പക്ഷെ ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്റെ റൂമിലുള്ളവർ മദ്യം കഴിക്കാൻ തുടങ്ങി. അവർ മറ്റുള്ളവരെയും ‘കമ്പനി’ കൊടുക്കാൻ പ്രേരിപ്പിച്ചു.
കൂട്ടത്തിൽ മിനിമോളെയും, എന്നാൽ മിനിമോൾ അതിനു സമ്മതിച്ചില്ല.
“എടി ബിയറിൽ അകെ 4% മാത്രമേ അൽക്കോഹോൾ ഉള്ളു”
“നീ ഇത് കഴിച്ചു തുടങ്ങിയാൽ തടിവെക്കും അതോടെ നിന്റെ ‘എല്ലുംകൊല്ലി ‘ എന്ന ഇരട്ടപേരും പോയികിട്ടും”
കൂട്ടുക്കാരികൾ മാറി-മാറി പറഞ്ഞിട്ടും മിനി മോൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
അതോടെ തന്റെ കൂട്ടുക്കാരികൾ നിന്നും അവൾ ഒറ്റപെട്ടു, പഠന പുസ്തകങ്ങൾക്കെല്ലാം വലിയ വിലയായതിനാൽ മറ്റുള്ളവരിൽ നിന്നു ഷെയർ ചെയ്തു പഠിച്ച മിനിമോൾക്കു അതും നിഷേധിക്കപ്പെട്ടു. പഠനം തുടരാൻ മറ്റു മാർഗ്ഗങ്ങൾ മുന്നിൽ കാണാതെ വന്നപ്പോൾ കൂട്ടുകാരികളുടെ നിർബന്ധത്തിനു ഒടുവിൽ മിനിമോൾ വഴങ്ങി.
“ഹായ്… ബടീസ് മിനിക്കിതാ മാനസാന്തരം കിട്ടിയിരിക്കുന്നു… നമുക്കെല്ലാവർക്കും ഇതൊന്നു ആഘോഷിക്കണം”
ആ രാത്രി മിനിമോൾ മനസില്ലാമനസോടെ അൽപ്പം മദ്യം അകത്താക്കി. അങ്ങനെ അന്ന് മുതൽ മിനിമോൾ അവരിൽ ഒരാളായി മാറി.
ചില നാളുകൾക്കു ശേഷം…
മിനിമോളിന്റെ റൂമിലെ മദ്യപാനത്തെകുറിച്ച് രഹസ്യവിവരം കിട്ടിയ പ്രിസിപൽ മാഡം, എല്ലാവരെയും ഓഫീസിലേക്ക് വിളിപ്പിച്ചു താക്കിത് നൽകുകയും വലിയൊരു തുക ഫൈനും ചുമത്തി.
ഇതിനോടകം തന്നെ ലഹരിക്ക് അടിമയായ മോളുക്കും കൂട്ടുകാരികൾക്കും അത് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
“ഇനി നമ്മൾ ലഹരിക്കായി മദ്യമോ, കജാവോ ഉപയോഗിച്ചാൽ അത് മറ്റുള്ളവർ അറിയും,അതെല്ലാതെ വേറെ മാർഗ്ഗം നാം കണ്ടെത്തെണ്ടിയിരിക്കുന്നു…”
എന്ന് പറഞ്ഞുകൊണ്ട് പിങ്കി തുടർന്നു,
ലഹരി കൂടുതലുള്ള വേദന സംഹാരികൾ ആകുബോൾ മറ്റാരുമറിയാതെ ഒരു കുത്തിവെപ്പിലൂടെ ലഹരി ആസ്വദിക്കാം, രക്തപരിശോധനയിൽ മാത്രമേ ഇത് കണ്ടെത്താനാകു.
“നീ ഒന്ന് മിണ്ടാതെയിരിക്കുന്നുണ്ടോ??”
അല്പ്പം ദേഷ്യത്തോടെ പിങ്കിയെ ശാസിച്ചുകൊണ്ട് മിനിമോൾ ലാപ്ടോപ് ഓപ്പൺ ചെയ്തു.
ഇന്റർനെറ്റ്ന്റെ സഹായത്തോടെ ഗൂഗിളിൽ സെർച്ചിങ് ആരംഭിച്ചു. പുസ്തകപുഴുവായ മിനിക്ക് മരുന്നുകളെകുറിച്ച് നല്ല ധാരണയുണ്ടായിരുന്നു അന്വേഷണം ആ വഴികളിലൂടെ നീണ്ടപ്പോൾ കാൻസറിനും ന്യൂറോളജിക്കുമുള്ള മരുന്നുകൾ ലഹരിക്കുപയോഗിക്കയെന്നു കണ്ടെത്തി.
എല്ലാവർക്കും മിനി മോളിന്റെ കണ്ടെത്തെൽ ശരിവെചെങ്കിലും അവരിൽ സംശയങ്ങൾ നിഴലിച്ചു
“ഒരു ഡോക്ടറിന്റെ കുറിപ്പ് ഇല്ലാതെ ഈ മരുന്നുകൾ നമ്മുക്ക് ലഭിക്കില്ല” അതിനു എന്ത് ചെയും?
“മണ്ടി, സുന്ദരികളായ പെൺകുട്ടികൾ വിചാരിച്ച ഒരു ഡോക്ടറിന്റെ കടലാസ്സ് മോഷ്ടിക്കാനാണോ പ്രയാസം??”
“ഹ…ഹഹ…ഹ” മിനിമോളിന്റെ ഉത്തരംകേട്ട് എല്ലാവരും ചിരച്ചു… അവർ കണ്ടെത്തിയ പുതിയ ലഹരിയിൽലയിച്ചു.
മാസങ്ങൾ പിന്നിട്ടു…
വീട്ടുമുറ്റത്തു ഒരു കാർവന്ന ശബ്ദം കേട്ടു, ലില്ലിക്കുട്ടി വാതിൽ തുറന്നു… കുഴഞ്ഞശരീരവും, വാടിയ മുഖവുമായിരിക്കുന്ന മിനിമോളെ കൈപിടിച്ച് മാത്തൻ വീട്ടിലേക്കു പ്രവേശിച്ചപ്പോൾ, ഭ്രാന്താശുപത്രിയിൽ നിന്നും ഡിസ്ചാർജായി വന്ന മോളെ ഒന്ന് നോക്കുവാൻ പോലും കഴിയാതെ ആ അമ്മ ഇരുട്ടിൽ പൊയ്മറഞ്ഞു…
വീട്ടിൽ തിരിച്ചെത്തിയ മിനിമോളുക്കു ആരെയും കാണേണ്ടായിരുന്നു… അവൾ മുറിയുടെ കതകടിച്ചു ഒപ്പം തന്റെ ജീവിതത്തിൽ എല്ലാ വെളിച്ചവും ഒരുമിച്ചു അണിഞ്ഞുപോവുന്നത് മിനിമോൾ തിരിച്ചറിഞ്ഞു. കമ്പനി നൽകിയ കൂട്ടുകാർ പരിചയഭാവം പോലും കാണിക്കതെവന്നപ്പോൾ അവൾ ഒറ്റപെടലിന്റെയും ഭ്രാന്തിന്റെയും വക്കോളമെത്തി.
എന്നാൽ അവളെ സൃഷ്ടിച്ചവൻ അവളെ മറന്നില്ല. ഭ്രാന്തിൻ നൂൽപ്പാലം താണ്ടി കണ്ണീർകടലിൽ മുങ്ങി വേദനയാൽ പുളയുന്ന ദിനങ്ങളിൽ അവൾക്കൊരു ആശ്വാസമായി സുവിശേഷത്തിന്റെ വെളിച്ചവുമായി സഹപാഠി ‘ട്രീസ’ വന്നു, ദേഹമെന്ന ദേവാലയം ലഹരികളാൽ പൊളിച്ചു കളയുവാനുള്ളതല്ല സൃഷ്ടാവായ ദൈവത്തെ സ്തുതിച്ചുകൊണ്ട് സൃഷ്ടാവിനു വസിപ്പാൻ തക്കയോഗ്യമായ വിശുദ്ധ ആലയമായി തീരുകയെന്നതാണ് ജീവിതമെന്നും ട്രീസയിൽ നിന്നും മിനിമോൾ ഗ്രഹിച്ചു.
ഒരു നക്ഷത്രത്തെപോലെ മിനിമോൾ തന്റെ രക്ഷകനെ കണ്ടെത്തിയപ്പോൾ, ആ നക്ഷത്രത്തിന്റെ വെളിച്ചം നിറസ്നേഹമായി… നിറദീപമായി….ആത്മാവിന്റെ തീരാസ്പന്ദനമായി… അവളിൽ ജ്വലിച്ചുനിന്നു.
തന്നിൽ വസിക്കുന്നവനിൽ വസിക്കുന്ന ക്രിസ്തുവിനോടുള്ള വിശ്വാസം അവളെ നിത്യതയിൽ എത്തിക്കുമെന്ന് മനസിലാക്കിയപ്പോൾ കണ്ണുകളിൽ നിന്നും ഉറവപോലെ ഒഴുകിയ കണ്ണുനീർതുള്ളികൾ അവളുടെ മടിയിലിരുന്ന ബൈബിളിനെ നനച്ചു. മെല്ലെ മെല്ലെ മയക്കത്തിൽ നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് മിനിമോൾ തിരിച്ചെത്തി.
——- ശുഭം ——–
വർഷങ്ങൾ കടന്നുപോയി മാത്തന്റെ കൈയുംപിടിച്ചു മിനിമോൾ വീട്ടിൽ തിരിച്ചെത്തി, ഒരു നല്ല നേഴ്സായ. ഇപ്പോൾ ‘മദ്യത്തിനും, മയക്കു മരുന്നിനും’ അടിമപെട്ടവരെ ശുശ്രുഷിച്ചും അവരുടെ ജീവിതത്തിൽ ‘പ്രാത്യശയുടെ രക്ഷകൻ ജനിച്ചിരിക്കുന്ന സദ്വാർത്ത അറിയിച്ചും, അവർ രക്ഷകനെ കണ്ടെത്തും വരെ അവർക്കായി ക്ഷമയോടെ പ്രാർത്ഥിക്കുകയും ചെയുന്നു.
‘അധികം ഇളവു കിട്ടിയതിനാൽ അവൾ തന്റെ യജമാനനെ അധികം സ്നേഹിച്ചു”
ലോകലഹരിയിൽ മാനസിക ആരോഗ്യം തകർക്കപ്പെട്ട സമൂഹത്തിൽ ഇറങ്ങിച്ചെന്നു മരിച്ച അവസ്ഥയിൽ കിടക്കുന്ന നമ്മുടെ ബാലികമാർ ഉറങ്ങുകയെന്നറിഞ്ഞു
“ബാലേ എഴുന്നേൽക്കുക…” (Mark 5. 41) എന്ന് പറഞ്ഞുകൊണ്ട് അവരെ ഉണർത്തുന്ന ഉത്തരവാദിത്തം നമ്മുടെ കരങ്ങളിലാനെന്നു നാം മറന്നുപോകരുത്.
അറിയുവാൻ:
October 10 – World Mental Health Day &
October 11 – International Day of the Girl Child
– ബിനു വടക്കുംചേരി.
Comments are closed.