അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ്

കഥയും കാര്യവും:  അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ്

ടുത്തത്‌ ടോക്കൺ നമ്പർ 16, ആരാ ടോക്കേൻ പതിനാറു?”

“ഞാനാ… മോളെ” നഴ്‌സിന്റെ ചോദ്യം കേട്ട്  അമ്മച്ചി മുന്നോട്ടു വന്നു. അമ്മച്ചിയേയും കൂട്ടി നേഴ്സ് ഡോക്ടറിന്റെ മുറിയിലേക്ക്

അമ്മച്ചിയെ മുന്‍പരിചയമുള്ള ഡോക്ടർ,

“അമ്മച്ചി ഇരിക്കു, അമ്മച്ചിക്ക് എന്ത് പറ്റി?”

അമ്മച്ചി: “മുട്ടു വേദന മാറിയില്ല ഡാക്കിറ്റർ സാറെ…”

അമ്മച്ചിയുടെ ലിസ്റ്റ് പരിശോധിച്ചതിനു ശേഷം,

“കുഴപ്പമില്ല അമ്മച്ചി, ഇത് മാറാൻ കുറച്ചു സമയം എടുക്കും ഇപ്പോൾ ഞാൻ തന്നിരുന്ന ഈ മരുന്ന് തന്നെ കണ്ടിന്യൂ ചെയ്താൽ മതി, മാറിക്കോളും”

അമ്മച്ചി: “അല്ല, സാറെ ആ സ്റ്റെതസ്കോപ്പ് (Stethoscope) വെചോന്നു നോക്കിക്കേ അപ്പോ മാറിയാലോ” കൂടയൂണ്ടായിരുന്ന നേഴ്സ്നൊപ്പം ഡോക്ടറും ചിരിചുകൊണ്ട് പറഞ്ഞു “ഇല്ല അമ്മച്ചി, അത് ഹൃദയസ്പന്ദനം കേള്‍ക്കുവാനുള്ള ഉപകരണമാണ് ” ചെറുതായി തലയാട്ടികൊണ്ട് അമ്മച്ചി അവിടെനിറങ്ങി.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും അമ്മച്ചി ഡോക്ടറെ തേടിയെത്തി. തന്റെ മുട്ടുവേദന ഇനിയും മാറിയിട്ടില്ലയെന്നും, സാർ സ്റ്റെതസ്കോപ്പ് വെച്ച് നോക്കിയിരുന്നെങ്കിൽ മാറിയേനെ എന്നായിരുന്നു അമ്മച്ചിയുടെ പരാതി.

എന്തായാലും ചികിത്സകൊണ്ട് മാറേണ്ട രോഗമല്ല അമ്മച്ചിയുടെ മുട്ടുവേദനയെന്നു തിരിച്ചറിഞ്ഞ ഡോക്ടർ തന്റെ സ്റ്റെതസ്കോപ്പ് എടുത്തു അമ്മച്ചിയുടെ മുട്ടിൽ വെച്ച് പരിശോധന തുടങ്ങി. അല്‍പ്പനേരം കഴിഞ്ഞു അമ്മച്ചിയോട് പറഞ്ഞു

“ഇപ്പോ, എല്ലാം ശരിയായി അമ്മച്ചി, ഇനിയൊന്നു നടന്നു നോക്കിക്കേ…”

“ഇപ്പോ എല്ലാം മാറി… സാറെ…” എന്ന് പറഞ്ഞുകൊണ്ട് അമ്മച്ചി കസേരയിൽ നിന്നുചാടി എഴുന്നേറ്റു.

അങ്ങനെ സ്റ്റെതസ്കോപ്പ്’ ചികിത്സ ഫലിച്ചതോടെ അമ്മച്ചിയുടെ മുട്ടുവേദനയും പര്യവസാനിച്ചു.

വൈദ്യൻ ‘സ്റ്റെതസ് കോപ് ‘ ഉപയോഗിച്ച് പരിശോധിച്ചാൽ മാത്രമേ തന്റെ രോഗം മാറുകയുള്ളൂയെന്ന അന്ധമായ വിശ്വാസമാണ് അമ്മച്ചിയുടെ മുട്ടു വേദന ഇത്രയും വഷളാക്കിയത്.

വൈദ്യന്റെ ‘പരിശോധന’ രീതിയെയോ, വൈദ്യനെയോ വിശ്വാസമില്ലാതെ താൻ നിര്‍ണ്ണയിച്ച രോഗങ്ങള്‍ക്ക് തന്റെതായ ചികിത്സ മുറകൾ കണ്ടെത്തുന്നവര്‍ക്ക് അത്തരം ചികിത്സാ ലഭിച്ചാൽ മാത്രമേ രോഗം പൂര്‍ണ്ണമായി മാറുകയുള്ളൂ.

പ്രിയരേ, ദൈവിക പരിശോധന വേളയിൽ, നമ്മുടെ കഷ്ടതയിൽ ഒരുപക്ഷെ നാം ആഗ്രഹിക്കുന്ന രീതിയിലോ, സമയത്തോ വിടുതൽ‍ ലഭിക്കണമെന്നില്ല.

യഹോവയായ കര്‍ത്താവ് അരുളിചെയുന്നു “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല ” (യെശയ്യാ 55 : 8) അതുകൊണ്ട് നാം വിശ്വസിക്കുക മാത്രം ചെയ്താല്‍ മതി, ദൈവിക മഹത്വം കാണുവാൻ ഇടയാകും.

ഇന്ന് അത്മീയത്തിലും ‘സ്റ്റെതസ്കോപ്പ്’ ചികില്‍സയുടെ കാഴ്ചകൾ കാണാം. ദൈവിക കല്‍പ്പനകൾ‍ ലംഖിച്ചും ദുരുപദേശം പറഞ്ഞും, നിമിഷ പാട്ടുകളുടെ മേമ്പൊടിയോടെ അവതരിപിക്കുന്ന ‘സ്റ്റെതസ്കോപ്പ് ‘  ചികിസയിലുടെ സൌഖ്യമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടും, ഏറെ താമസികാതെ സൗഖ്യം കിട്ടിയവരുടെ രോഗങ്ങൾ വീണ്ടും പ്രത്യഷപെടുബോൾ അത് എഡിറ്റ്‌ ചെയ്യാനും തിരക്കിട്ട് ഓടുന്ന ഒരു കൂട്ടം ഇടയർ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഇത്തരക്കാരുടെ ദീനം ദൈവം സൗഖ്യമാക്കുട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വാല്‍കഷണം:

 “ദീനകാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ടു ആവശ്യമില്ല

(മത്തായി 9: 12)

Comments are closed.