ചെറുചിന്ത: അങ്ങനെതന്നെ കുഞ്ഞേട്ടാ…..
തിരഞ്ഞെടുപ്പ് അനുബന്ധമായി നടന്ന ഒരു റാലി. മുൻപിൽ കോളാമ്പി ശബ്ദമുള്ള കുഞ്ഞേട്ടൻ യുവനേതാവിനോടൊപ്പം മുദ്രവാക്യങ്ങൾ വിളിച്ചുപറഞ്ഞു നടക്കുകയാണ്. ആളുകൾ കുറവാണെങ്കിലും, റാലിയുടെ നീട്ടം കൂട്ടാൻ എല്ലാവരും വിട്ടു-വിട്ടു നടന്നു. കുഞ്ഞേട്ടന്റെ ശബ്ദം എല്ലാവർക്കും കേൾക്കാം…
”തള്ളയും പുള്ളയും, നമ്മുടെ ചിഹ്നം ” (2)
കുജ്ജേട്ടൻ ആവേശഭരിതനായി മുദ്രവാക്യങ്ങൾ പറഞ്ഞു കൊടുത്ത് മുന്നേറുകയാണ്, പക്ഷെ വഴികളിലെ വളവുകൾ വരുബോൾ പിൻപിൽ ഉള്ളവർക്ക് ഒന്നും കേൾക്കാൻ കഴിയാതെ വരുബോൾ അവർ പറയും “അങ്ങനെതന്നെ കുഞ്ഞേട്ടാ ……”
ഇവർ വാസ്തവത്തിൽ കുജ്ജേട്ടൻ പറയുന്നത് കേൾക്കുന്നില്ല പക്ഷെ കുജ്ജേട്ടൻ പറയുന്നത് അംഗികരിച്ചു കൊണ്ട് ഏറ്റു പറയുന്നതാണ്; “അങ്ങനെതന്നെ കുഞ്ഞേട്ടാ ….”
അത്മീയത്തിലും സമാനമായ സംഭവങ്ങൾ കാണുവാൻ കഴിയുന്നതാണ്. പ്രസംഗകൻ പറയുന്നത് കേൾക്കുന്നില്ലെങ്കിലും “ആമേൻ” എന്ന് പറയുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്.
എല്ലാ വിഷയങ്ങളും വഹിച്ചുകൊണ്ട് ഒരാൾ പ്രാർത്ഥിക്കുമ്പോൾ വെറുതെ “ആമേൻ, ആമേൻ” പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുന്നവരും ഇല്ലെയെന്നില്ല.
രാഷ്ട്രിയത്തിൽ കാണുന്നതിൽ നിന്നും അത്മീയത്തിൽ വരുബോൾ പറയുന്ന ഭാഷയിൽ വ്യത്യാസം ഉണ്ടാക്കുന്നു എന്നു മാത്രം. രാഷ്ട്രിയക്കാർ “അങ്ങനെതന്നെ കുജ്ജേട്ടാ……” എന്ന് പറയുബോൾ വിശ്വാസികൾ “ആമേൻ” എന്ന് പറയുന്നു.
വചനം വ്യക്തമായി മനസിലാക്കാതെ, എല്ലാത്തിനും “ആമേൻ” പറയുന്നവർ സൂക്ഷിക്കുക.
അന്ത്യകാലത്ത് സഭയെ തകർക്കാൻ ദുരുപദേശവുമായി കള്ളപ്രവാചകരും, കള്ളഉപദേഷ്ടാവും വരുബോൾ എല്ലാത്തിനും “ആമേൻ” പറയാതെ, കേൾക്കുന്നത് വിവേചിക്കാൻ നമ്മുക്ക് കഴിയണം.
ആത്മാവിൽ കള്ളനാണയങ്ങളെ നാം തിരിച്ചറിഞ്ഞുകൊണ്ട് അറിഞ്ഞ സത്യത്തിനായി പോരാടണം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.
ബിനു വടക്കുംചേരി.
Comments are closed.